റിയൂണിയൻ [Danmee]

Posted by

ജെനി ആക്രോഷിച്ചു.

അടികിട്ടിയ അച്ചു കവിളിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കി. തന്നെ പേടിയോടെ നോക്കിയവരുടെ മുന്നിൽ വെച്ചു അടികിട്ടിയ ദേഷ്യത്തിൽ  ജെനിയെക്കുത്തിനുപിടിച്ചു. പക്ഷെ അവളുടെ മുഖം തന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നതായി അവനു തോന്നി. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാൻ അവനെ കൊണ്ടായില്ല. ഈ സമയംകൊണ്ട് ജെനി അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ജീപ്പിൽ കയറ്റി.

” രാജൻ  വണ്ടി എടുക്ക് “

രാജൻ ഒരു ഞെട്ടലോടെ ഇതെല്ലാം കണ്ടു നിൽക്കുക ആണ്‌. അയാളുടെ കൈകൾ വിറക്കുണ്ടായിരുന്നു. അയാൾ ഒരു പതട്ടത്തോടെ വണ്ടിയിൽ കയറി.

സ്റ്റേഷനിൽ വണ്ടി നിർത്തി അച്ചുവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് കയറുന്ന ജെനിയെ എല്ലാവരും

അതിശയത്തോടെ  നോക്കി നിൽപ്പുണ്ട്.ചിലർക്ക് ഭയവും. അച്ചുവിനെ ലോക്കപ്പിൽ ആക്കി തന്റെ ചെയറിൽ ഇരുന്ന ജെനിയെ കാണാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാർ അവിടേക്ക് വന്നു.

“മേഡം എന്ത് പണിയ ഈ കാണിച്ചത്….. ഇവനെ  ഉടൻ പറഞ്ഞു വീട്ടിലെങ്കിൽ പ്രശ്നം ആണ്‌ “

” എന്ത് പ്രശ്നം നാട്ടിൽ ക്രമസമാദാനം നശിപ്പിക്കുന്നവരെ പിടിച്ചു അകത്ത് ഇടലല്ലേ പോലീസിന്റെ പണി “

” ഇവൻ നടേശാന്റെ  ആളാണ് “

” അതിന് “

ഇതേസമയം  ലോക്കപ്പിൽ കിടക്കുന്ന അച്ചുവിന് സ്ഥാലകാല ബോധം വന്നിട്ടുണ്ടായിരുന്നില്ല. ജെനിയുടെ മുഖവും അവളുടെ കൈകൾ പതിഞ്ഞ  കവിളും അവൻ തടകികൊണ്ട് നിൽക്കുകയാണ്.

സ്റ്റേഷനിലെ ഫോൺ ശബ്ധിച്ചു.

ജെനി ഫോൺ  എടുത്തു.

” ഹാലോ “

” ഞാൻ ജേക്കബ് ആണ്‌  താൻ എസ്‌ ഐ ആയിട്ടുള്ള സ്റ്റേഷനിൽ സി ഐ ആയിട്ടു വർക്ക് ചെയ്യുന്നു”

” സർ “

” തനിക്ക് മനസിലാക്കാൻ വേണ്ടിയാ ഞാൻ എന്നെ  പരിചയ പെടുത്തിയത്……. എന്നോട് ചോദിക്കാതെ താൻ ഒറ്റക്ക് ഓരോ മണ്ടത്തരങ്ങൾ ചെയ്താൽ അതിന്റെ ഭാവിഷത്ത് അനുഭവിക്കേണ്ടത് ഞങ്ങൾ കൂടെ ആണ്‌ ……. നീ പിടിച്ചു ലോക്കപ്പിൽ ഇട്ടിരിക്കുന്നവനെ ഉടനെ പറഞ്ഞു വിടണം “

” ശെരി സാർ “

ഫോൺ കട്ട്‌ ചെയ്ത  ജെനിയെ നോക്കി പോലീസുകാർ ചിരിക്കുന്നതായിരുന്നു.

” രാജൻ അവനെ അങ്ങ് തുറന്നു വിട്ടേക്ക് “

Leave a Reply

Your email address will not be published. Required fields are marked *