സീൽക്കാരം 3 [MAUSAM KHAN MOORTHY]

Posted by

“നീ എന്ത് ചെയ്യാൻ പോകുന്നു?ഇപ്പോഴും അയാളുമായി നിനക്കെന്താണ് പ്രശ്നമെന്ന് നീ പറഞ്ഞില്ല.”

“പറയാം മാഡം.എൻറെ അമ്മയുടെ ആദ്യത്തെ ഭർത്താവാണ് അയാൾ.അതെ….വലിയ ബിസിനസ് മാഗ്‌നറ്റും,സീരിയൽ പ്രൊഡ്യൂസറുമൊക്കെ ആവുന്നതിനു മുൻപുള്ള ഗൗതം മേനോൻ എൻറെ അമ്മയുടെ

ഭർത്താവായിരുന്നു.വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണം.ഒരു കച്ചവട സ്ഥാപനത്തിൻറെ മാനേജർ മാത്രമായിരുന്നു അന്നയാൾ.വിവാഹം കഴിഞ്ഞ് അധിക കാലം ആവും മുൻപേ ആ സ്ഥാപനത്തിൻറെ മുതലാളി ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.തുടർന്ന് മുതലാളിയുടെ ഏക മകൾ സ്നേഹയുടെ നിർദേശ പ്രകാരം കമ്പനി അയാൾ ഏറ്റെടുത്തു.തൻറെ അച്ഛൻറെ വിശ്വസ്തനും,മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവനുമായ അയാളെ കമ്പനി ഏല്പിക്കാൻ സ്നേഹക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.എന്നാൽ സ്നേഹയെ കബളിപ്പിച്ച് കമ്പനി അയാൾ സ്വന്തമാക്കി.മുതലാളിയുടെ സ്വത്തുവകകൾ മുഴുവൻ അയാൾ തട്ടിയെടുത്തു.സ്‌നേഹയെയും അവളുടെ അമ്മയെയും അയാൾ ശ്രീലങ്കയിലേക്ക് നാടുകടത്തി.ഇതിനിടെ തൻറെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തുകൊണ്ടിരുന്ന എൻറെ അമ്മയെ അയാൾ ഡൈവോഴ്സ് ചെയ്തു…”-ഞാനൊന്ന് നിർത്തി.

“എന്നിട്ട്..?”-മാഡം ആകാംക്ഷയോടെ ചോദിച്ചു.

“ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ എൻറെ അമ്മ അവരുടെ കൂടെ ജോലിചെയ്തിരുന്ന മോഹന കൃഷ്ണൻ എന്ന വ്യക്തിയെ വിവാഹം ചെയ്തു.ആ ബന്ധത്തിൽ ഞാനുണ്ടായി.സാംസ്‌കാരിക വകുപ്പിൽ ജോലി ചെയ്തിരുന്ന അവരുടെ ബന്ധവും പിന്നീട് വേർപിരിയലിൽ കലാശിച്ചു.അമ്മക്ക് പരപുരുഷ ബന്ധമുണ്ടെന്ന് പറഞ്ഞ് അച്ഛനാണ് ഡിവോഴ്സിന് മുൻകൈ എടുത്തത്.എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്.അതിനുശേഷം എൻറെ അച്ഛനെ ഞാൻ കണ്ടിട്ടില്ല.അമ്മയോട് ചോദിച്ചാൽ അമ്മയെന്നെ വഴക്കുപറയുമായിരുന്നു.പിന്നെ പിന്നെ അച്ഛനെക്കുറിച്ച് ഞാൻ ചോദിക്കാതെയായി.പതിയെ പതിയെ ഞാൻ അദ്ദേഹത്തെ മറന്നു.ഒരു കുറവും വരുത്താതെ അമ്മ എന്നെ വളർത്തി.ഞാൻ കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം വൈകീട്ട് ഞാൻ ക്ലാസ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ഈ ഗൗതം മേനോൻ ഉണ്ടായിരുന്നു.അന്ന് അയാളെന്നെ കണ്ട് വെള്ളമിറക്കുന്നത് ഞാൻ കണ്ടു.അയാളുടെ കണ്ണുകൾ എൻറെ മാറിലും നിതംബത്തിലുമെല്ലാം ഒഴുകിനടക്കുന്നത് ഞാൻ അറിഞ്ഞു.അമ്മ  കാണാതെ അന്നയാൾ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തു.സൂത്രത്തിൽ അമ്മയിൽ നിന്നും എൻറെ നമ്പറും വാങ്ങിയാണ് അന്നയാൾ പോയത്.അയാൾ ആരാണെന്നോ എന്തിനാണ് വീട്ടിൽ വന്നതെന്നോ എനിക്കറിയില്ലായിരുന്നു.ഞാനത് സംബന്ധിച്ച് അമ്മയോട് ചോദിച്ചു.എന്നാൽ അമ്മ മറുപടിയൊന്നും പറഞ്ഞില്ല.എൻറെ ചോദ്യങ്ങൾ അമ്മക്കിഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി.ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല…”

-എനിക്ക് പെട്ടെന്ന് എക്കിട്ടം വന്നു.ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞ് ഞാൻ അൽപം വെള്ളമെടുത്തു കുടിച്ചു.പിന്നെ സംസാരം തുടർന്നു:

“…ഒന്നുരണ്ടാഴ്ചക്ക് ശേഷം ഒരു വെള്ളിയാഴ്ച ദിവസം കോളജിൽ നിന്നും ഞാൻ അൽപം നേരത്തേ വന്നു.പോർച്ചിൽ അയാളുടെ കാർ കിടക്കുന്നത് കണ്ടു.മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു.അനക്കമൊന്നുമില്ല.എനിക്ക് വല്ലാത്തൊരു ക്യൂരിയോസിറ്റി തോന്നി.അയാൾ ഞാനില്ലാത്ത സമയം നോക്കി എന്തിന് വീട്ടിൽ വരുന്നു,അമ്മയുമായി എന്താണയാൾക്ക്  ബന്ധം എന്നിങ്ങനെയുള്ള എൻറെ മനസ്സിലെ നൂറുനൂറു ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്ന ഒരു നിർബന്ധ ബുദ്ധി എനിക്കുണ്ടായി.ചില ഊഹങ്ങൾ എനിക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *