അവൾ ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു… അവളുടെ അച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഇടയിൽ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി…മിഴികൾ തുറന്ന് താലിമാല അവൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് ചുംബിച്ചു… കണ്ണീരാൽ ചാർത്തിയ ചുംബനം…
>>>>>>>>>>>>>><<<<<<<<<<<<<<<<<
തിരികെ ഇല്ലിക്കലിലേക്ക് മടങ്ങുമ്പോഴും കാറിൽ അവർ മൂവർ മാത്രം ….പ്രിയ കോഡ്രൈവിംഗ് സീറ്റിൽ ഇരുന്നു എന്തോ വലിയ ആലോചനയിൽ ആണ്….വർഷയും വിജയും വാ തോരാതെ സംസാരിക്കുന്നുമുണ്ട്… പ്രിയയുടെ മൗനം അവർ ഇരുവരും ശ്രദ്ധിക്കുന്നുണ്ടായി.
“””””ശ്രീക്കുട്ടി… “”””
വിജയ് അവളുടെ തോളിൽ തട്ടി വിളിച്ചു…
അവൾ ഞെട്ടി അമ്പരപ്പോടെ അവനെ തുറിച്ചു നോക്കി.
“”””ഏട്ടത്തി ഇത് കൊറേനേരമായല്ലോ ഒന്നും മിണ്ടാതെ ഇരിക്കുന്നു… “”””
വർഷ മുന്നിലേക്ക് നീങ്ങി അവളുടെ തോളിൽ താടി കുത്തികൊണ്ട് ചോദിച്ചു.
പ്രിയ പെട്ടന്ന് തന്നെ സ്ഥായി ഭാവം തിരിച്ചിടുത്തു ചുണ്ടിൽ ചെറു പുഞ്ചിരി വിരിച്ചു അവരെ നോക്കി.
“”””ഞാനെന്തോ…ആലോചിച്ചു… ഇരുന്നുപ്പോയി….”””
പ്രിയ ചിരിയോടെ പറഞ്ഞു.