“”””മക്കളുടെ ദോഷങ്ങൾ എല്ലാം മാറും… അമ്മയോട് മനമുരുകി പ്രാർത്ഥിച്ചോളു… “”””
ശാന്തി ഇരുവരോടും പറഞ്ഞു… അയാൾ പറഞ്ഞത് കേട്ട് ഊർമിളയുടെ മുഖം വിളറി വെളുത്തു….പ്രിയ ഒന്നും തന്നെ മനസിലാവാതെ സംശയത്തോടെ ഊർമിളയെ നോക്കി….
“””””എന്തുദോഷാ… അമ്മേ… “”””
പ്രിയക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നടന്ന ഊർമിളയുടെ അരികിലേക്ക് വേഗത്തിൽ നടന്നുച്ചെന്നുകൊണ്ട് അവൾ ചോദിച്ചു.
“”””അതൊന്നുമില്ലമോളെ… “”””
അവർ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു പക്ഷെ അവൾ അവരുടെ മുമ്പിൽ കയറി നിന്നു.
“”””എന്താണെങ്കിലുമെന്നോട്….പറയമ്മേ… അമ്മയേയിങ്ങിനെ കണ്ടിട്ട്… നിക്ക് സഹിക്കണില്ല… “”””
അത് പറഞ്ഞു നിർത്തിയപ്പോഴേക്കും പ്രിയയുടെ മിഴികളിൽ നേരിയ നനവ് പടർന്നു.
അത് കണ്ടതും അവരുടെ ഹൃദയം വിങ്ങി.. അവർ പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ട് പറയാൻ തുടങ്ങി.
“”””ന്റെ… മോളെ… കഴിഞ്ഞ ദിവസം ഞങ്ങള് അച്ചുവിന്റേം മോളുടെയും ജാതകം ഒന്ന് നോക്കി… അപ്പൊ അതിൽ കുറച്ചു പ്രേശ്നങ്ങൾ… അങ്ങിനെ ജോത്സ്യൻ പറഞ്ഞു കുടുംബക്ഷേത്രത്തിൽ നിങ്ങളുടെ പേരിൽ വഴിപാട് കഴിക്കാൻ.. അപ്പൊ പ്രേശ്നങ്ങൾ ഒക്കെ മാറും…അത്രേം ഉള്ളു….”””””
അവർ അവളോട് സത്യം മറച്ചുപിടിച്ചു അവളെ നോവിക്കാതെ ഇരിക്കാനായി ഒരു കള്ളം പറഞ്ഞു….