എല്ലാവരും പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രിയയും ഊർമിളയും വഴിപാടുകളുടെ പ്രസാദം വാങ്ങാൻ കാത്തു നിന്നു.
ഊർമിളയുടെ മനസ്സിൽ തന്റെ മക്കളെ കുറിച്ച് ഓർത്തു ആധിനിറഞ്ഞുകൂടി.. അത് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്…
ഊർമിളയുടെ മുഖത്തെ ടെൻഷൻ പ്രിയ കുറച്ചു അധികം നേരം ആയി ശ്രദ്ധിക്കുന്നു….
“””എന്താമ്മേ… അമ്മടെമുഖമെന്താ… വല്ലാതെയിരിക്കുന്നെ..? “””
പ്രിയ ചോദ്യ ഭാവത്തിൽ ഊർമിളയെ നോക്കി.
“”””ഏയ്… ഒന്നുല്ല മോളെ…””””
അവർ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“”””അതല്ലാ… എന്തോയുണ്ട്…!”””
പ്രിയ ഗൗരവത്തോടെ പറഞ്ഞു.
“”””ന്നോടുപറയാൻ… എന്തെങ്കിലുബുദ്ധിമുട്ട്… ഉണ്ടോ… “”””
അവൾ ഊർമിളയോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
“”””എന്റെ മോളെ….ഒന്നുല്ലടാ… എന്തോ ചെറിയ തലവേദന പോലെ….അത്രേമ്മുള്ളു… “”””
അവർ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അതിനിടയിൽ ശാന്തി വഴിപാടിന്റെ പ്രസാദാവുമായി അവർക്ക് അരികിലേക്ക് എത്തി… പ്രിയയും ഊർമിളയും ചേർന്ന് ഇരുകൈകൾ നീട്ടി അതെല്ലാം അദ്ദേഹത്തിൽ നിന്നും വാങ്ങി.