പക്ഷെ അതിന്മറുപടി അവർ ഇരുവരും നൽകിയില്ല.
പിന്നീട് കാറിൽ അധികം സംസാരം ഉണ്ടായില്ല….എത്രയും വേഗം ക്ഷേത്രത്തിൽ എത്തണം എന്ന് ഗോവിന്ദന്റെ നിർദ്ദേശം ലഭിച്ചതും വിജയ് വേഗത്തിൽ കാർ ഡ്രൈവ് ചെയ്‌തു.
>>>>>>>>>>>>>><<<<<<<<<<<<<<<<
ക്ഷേത്രത്തിലെ ആൽമരത്തിന്റെ ചുവട്ടിൽ കാർ നിർത്തി ക്ഷേത്രത്തിന്റെ അകത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ എല്ലാവരും ശ്രദ്ധിക്കുന്നത് ഞങ്ങളെ ആണെന്ന് തോന്നിയ വർഷ വിജയോടും പ്രിയയോടും ആയി പറഞ്ഞു.
“”””ഇന്ന് നമ്മുക്ക് വയറ് നിറച്ചും കിട്ടും എന്നാ തോന്നുന്നേ… “”””
“”””അതെങ്ങിനെയാ… നിങ്ങളുടെ ഒരുക്കം കഴിയണ്ടേ…വന്നു വന്നു.. ശ്രീക്കുട്ടിക്കും ഇപ്പൊ ഒരുക്കം കുറച്ചു കൂടുതൽ ആണ്… “”””
വർഷ പറഞ്ഞത് കേട്ട് വിജയ് ഇരുവരെയും നോക്കി ദേഷ്യത്തോടെ പറഞ്ഞു.. കൂട്ടത്തിൽ പ്രിയയെ നോക്കി ഒന്ന് കണ്ണുരുട്ടി.
അവൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമർത്ഥമായി ഒളിപ്പിച്ചുകൊണ്ട് വിജയുടെ കൈയിൽ കൈകോർത്തു ചുറ്റി അവനോട് ചേർന്ന് നടന്നു…
അതിനിടയിൽ കൂടി അവന്റെ കൈയിൽ നഖങ്ങൾ ആഴ്ത്തി അവനെ നുള്ളി.
“””””സ്സ്….ശ്രീക്കുട്ടി… “”””
അവൾ നുള്ളിയത് അവനെ നൊമ്പരപ്പെടുത്തിയതിനാൽ അവൻ എരിവ് വലിച്ചുക്കൊണ്ട് അവളെ നോക്കി അൽപ്പം കടുപ്പിച്ചു വിളിച്ചു.
“””””ന്താ… ഇപ്പൊ ശ്രീക്കുട്ടിക്ക്….””””