പ്രിയ വിജയുടെ അരികിൽ വന്നു ചെറുചിരിയോടെ ചോദിച്ചു.
വിജയ് അവളുടെ വാലിട്ടെഴുതിയ വെള്ളാരം കണ്ണുകളുടെ ആകർഷണത്തിൽ അവളുടെ മിഴികളിൽ തന്നെ ഇമചിമ്മാതെ പ്രണയ ഭാവത്തോടെ നോക്കി നിന്നുപോയി.
അവന്റെ മിഴികൾ വിളിചോതുന്ന പ്രണയരാഗം കണ്ടറിഞ്ഞതും അവളിൽ നാണത്തിൻ കിരണങ്ങൾ ഉദിച്ചുയർന്നു. പ്രണയഭാവത്തോടെയുള്ള അവന്റെ മിഴികളുടെ നോട്ടം അവൾ സ്വീകരിച്ചു.
“”””ഹലോ….മോനെ ഏട്ടാ “”””
ചുറ്റും ഉള്ളത് എല്ലാം മറന്ന് പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറയുന്ന അവരെ കണ്ട് വർഷ ചെറു ചിരിയോടെ വിജയുടെ തോളിൽ തട്ടി വിളിച്ചു.
വർഷയുടെ ശബ്ദം ആണ് ഇരുവരെയും പ്രണയ വലയത്തിൽ നിന്നും മുക്തരാക്കിയത്.
വിജയ് ചളിപ്പോടെ വർഷയെ നോക്കി…
“”””എന്റെ പൊന്നെട്ടാ ഇത് ഏട്ടന്റെ സ്വന്തം ഭാര്യ അല്ലെ… പിന്നെ എന്തിനാ ഇത്ര കൊതി..,ആരും ഏട്ടത്തിയെ തട്ടികൊണ്ട് ഒന്നും പോവില്ല….”””””
കറക്റ്റ് ഗ്യാപ് നോക്കി വർഷ രണ്ട് പേരെയും നല്ല അസ്സലായി തന്നെ കൊട്ടി… വർഷയുടെ വാക്കുകൾ കേട്ടത്തതും പ്രിയ നാണത്താൽ മുങ്ങി അവളുടെ തുടുത്ത കവിളിലേ നുഴകികളിൽ നാണം നിറഞ്ഞൊഴുകി.
“””””നീ പോടീ… “”””
വർഷയുടെ മുന്നിൽ ചമ്മി നാറിയതിനാൽ കൃത്രിമദേഷ്യത്തോടെ വിജയ് അവളുടെ തലയിൽ കിഴുക്കികൊണ്ട് അവളോട് പറഞ്ഞു.