വിജയ് നിസാരമാട്ടിൽ പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി പ്രിയയുടെ അരികിലേക്ക്…
“”””ഏയ്… എനിക്ക് അങ്ങിനെ ഒന്നും തോന്നുന്നില്ല…! “””””
വർഷ ഒട്ടും സംശയം ഇല്ലാതെ തന്നെ ആണ് പറഞ്ഞത്.
“”””ആ… എന്തെങ്കിലും ആവട്ടെ…!..ശ്രീക്കുട്ടി നീ ആ തോർത്ത് തന്നെ ഞാൻ കുളിക്കട്ടെ “”””
വിജയ് അതും പറഞ്ഞു പ്രിയയുടെ കൈയിൽ നിന്നും തോർത്തും വാങ്ങി ബാത്‌റൂമിലേക്ക് നടന്നു.
“””എന്നാ ഞാനും പോയി റെഡി ആവട്ടെ…! “”””
വർഷ പ്രിയയോട് പറന്നുകൊണ്ട് അവളുടെ റൂമിലേക്ക് പോയി… പ്രിയ ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങാനും.
>>>>>>>>>>>>>>>><<<<<<<<<<<<<<<
ക്ഷേത്രത്തിൽ ചെയ്യാനുള്ള വഴിപാടിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്യാൻ രാവിലെ തന്നെ ഗോവിന്ദനും ശേഖരനും ഷേത്രത്തിലേക്ക് പുറപ്പെട്ടതാണ്… എല്ലാം ഒരുക്കങ്ങളും പൂർത്തീകരിച്ചു ഗോവിന്ദൻ തിരികെ ഇല്ലിക്കലിൽ എത്തി.അയാൾ തന്റെ മുറിയിൽ കയറിയതും ഊർമിളയും അയാൾക്ക് പിന്നാലെ എത്തി.
“””””മക്കള് വന്നു അല്ലെ…?””””
ഗോവിന്ദൻ ഷർട്ട് ഊരി ബെഡിൽ ഇട്ടുകൊണ്ട് ഊർമിളയോട് ആയി ചോദിച്ചു.
“”””ഉം….കുറച്ചു നേരമായി… “””
ഊർമിള ശാന്തമായി മറുപടി പറഞ്ഞു.ശേഷം വാതിൽ അടച്ചു ലോക്ക് ചെയ്‌തു.