“”””ന്നോട്….ഏട്ടൻ മിണ്ടണില്ല… ഏട്ടത്തി… “””
അവൾ അതും പറഞ്ഞു വീണ്ടും വിങ്ങിപൊട്ടി.
“”””അത് എന്താ ഏട്ടാ…എന്റെ വർഷ മോളോട് മിണ്ടാത്തെ… “”””
സങ്കടം കൊണ്ട് അവൾ പ്രിയയോട് കരിഞ്ഞുകൊണ്ട് പറഞ്ഞത് കണ്ട് പ്രിയ കണ്ണുരുട്ടി വിജയെ നോക്കി.
“”””അതിവൾക്ക് എന്നോട് സ്നേഹം ഇല്ലാന്ന് പറഞ്ഞിട്ടാ… “”””
വിജയ് കൊച്ചു കുട്ടികളുടെ ഭാവത്തോടെ പ്രിയക്ക് ഉത്തരം നൽകി.
“””അയ്യോ….ഇങ്ങനെയൊരു ഏട്ടനും പെങ്ങളും….കാണാതെയിരിക്കുമ്പോൾ സ്നേഹവും നേരിൽ കണ്ടുക്കഴിഞ്ഞാൽ അപ്പൊയടിയും….ഹോ കഷ്ടം തന്നെ നിങ്ങടെകാര്യം “””””
പ്രിയ ചിരിയോടെ രണ്ട് പേരെയും നോക്കി പറഞ്ഞു.
“”””ഞാൻ ഇതിലിനി…ഇടപെടുന്നില്ല….നിങ്ങളെട്ടനും പെങ്ങളും… എന്താന്ന് വെച്ചാലായിക്കോ… “””
പ്രിയ അതും പറഞ്ഞു…അലമാരിയിൽ നിന്നും മാറാനുള്ള ഒരു സാരിയും ബ്ലൗസും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കയറി.
വർഷ തിരിഞ്ഞു വിജയെ നോക്കി… എന്നിട്ടും അവൻ അവളെ ശ്രദ്ധിച്ചില്ല…
വർഷ മെല്ലെ നടന്നു അവന്റെ അരികിൽ ചെന്നിരുന്നു.