“””””ങ്ങുഹും “”””
വർഷ നിശബ്ദമായി തേങ്ങികൊണ്ട് ചുമൽ കൂച്ചി…
“”””ഒന്നുമില്ലെങ്കി.. ഏട്ടത്തീടെ….മോളെന്തിനാ ഇങ്ങനെകരയണെ …””””
പ്രിയയുടെ ചോദ്യം കേട്ടതും വർഷ പ്രിയയുടെ മാറിലേക്ക് മുഖം അമർത്തി അവളെ കെട്ടിപിടിച്ചു എങ്ങലടിച്ചു കരഞ്ഞു.പ്രിയ അവളെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ തലോടി അവളെ ആശ്വസിപ്പിച്ചു….. നിമിഷങ്ങൾ കൊഴിഞ്ഞു വീണതും വർഷയുടെ കരച്ചിൽ നേർത്ത എങ്ങലടിയിലേക്ക് ചുരുങ്ങി…
“”””ഇനിപ്പറ…ന്തിനാ… ന്റെമോളിങ്ങനെ.. കരഞ്ഞേ….”””
സ്നേഹം നിറഞ്ഞ വാക്കുകളോടെ പ്രിയ കാരണം തിരക്കി.
“”””ന്നോ…ട്…ഏ…ട്ട…ൻ….മി… ണ്ട… ണി …ല്ല….””””
അവൾ അവക്തമായി പറഞ്ഞു….
എങ്ങലടിയുടെ ഇടയിൽ വാക്കുകൾ മുറിഞ്ഞു പോയതിനാൽ അവൾ പറഞ്ഞത് ഒന്നും തന്നെ പ്രിയക്ക് വ്യക്തമായില്ല.
“”””ഏട്ടത്തിയൊന്നുംകേട്ടില്ലല്ലോമോളെ.. “””
പ്രിയ അവളുടെ മുഖം തന്റെ മാറിൽ നിന്നും പിടിച്ചു ഉയർത്തി അവളുടെ സാരിയുടെ മുത്താണി കൊണ്ട് വർഷയുടെ മുഖം അമർത്തി തുടച്ചു.