“”””അച്ചുവേട്ടാ… ഞാൻ… “”””
“”””എനിക്കൊന്ന് കിടക്കണം….””””
അവൾ എന്തോ പറഞ്ഞു തുടങ്ങിയതും അവൻ തിടക്കത്തിൽ പറഞ്ഞു അവളെ നോക്കി.
അത് കേട്ടതും അവളുടെ മുഖം താനേകുനിഞ്ഞു. എന്നിട്ടും അവൾ അവനെ നോക്കി എന്തോ പറയാൻ ശ്രമിച്ചു.
“”””ഏട്ടാ.. എനിക്ക് “”””
“””””ഒന്ന് പോയിതരോ… നാശം…””””
അവൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു.. അത് കേട്ടതും അവളിൽ ഇത്രയും നേരം ഇരുണ്ട് കൂടിയ സങ്കടകാർമേഘങ്ങൾ മിഴികളിലൂടെ പുറത്തേക്ക് പെയ്തിറങ്ങി.
അവൾ വാ പൊത്തി കരഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങാൻ ഡോറിന്റെ അരികിലേക്ക് ഓടി… പക്ഷെ അവൾ പുറത്ത് കടക്കും മുന്നെ പ്രിയ അവിടേക്ക് കയറി വന്നു.
“”””എന്തുബറ്റിമോളെ… മോളെന്തിനാകരയണെ… “”””
വാ പൊത്തി നിലവിളിയോടെ ഓടി വന്നാ വർഷയെ പിടിച്ചു നിർത്തി അമ്പരപ്പോടെ പ്രിയ ചോദിച്ചു.