അവന്റെ പിന്നാലെ വർഷയും റൂമിനുള്ളിൽ എത്തി.
അവൾ അകത്തേക്ക് വന്നിട്ടും വിജയ് അവളെ ശ്രദ്ധിച്ചില്ല.
“””അച്ചൂസ് എന്നോട് പിണക്കമാണോ…?””””
വർഷ കൊഞ്ചികൊണ്ട് അവനെ നോക്കി ചോദിച്ചു.
പക്ഷെ അവൻ മറുപടി ഒന്നും നൽകാതെ അവൾ ചോദിച്ചത് കേട്ടതായി പോലും ഭാവികത്തെ ബെഡിൽ ഇരുന്നു.
അവന്റെ പ്രതികരണം ഒന്നും കാണാത്തതിനാൽ സങ്കടം നിറഞ്ഞു അവളുടെ മുഖം വാടി..
“””പറാ… എന്നോട് മിണ്ടൂലെ…?””””
അവൾ ബെഡിൽ അവന്റെ മുന്നിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
ഒത്തിരി പ്രതീക്ഷ നിറഞ്ഞതായിരുന്നു ആ ചോദ്യം.
അതിനും വിജയ് മൗനം പാലിച്ചു.
“””””ഏട്ടാ….””””
സഹികെട്ടു അവൾ അവനെ തോളിൽ പിടിച്ചു കുലിക്കി വിളിച്ചു… വിജയുടെ ദേഹത്ത് വർഷ സ്പർശിച്ചതും അവൻ കണ്ണുരുട്ടി അവളെ തുറിച്ചു നോക്കി.
അവന്റെ തുറിച്ചുള്ള നോട്ടം കണ്ട് അവൾ അവന്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ചു. ഒപ്പം അവളുടെ മിഴികളിൽ നീര്കണങ്ങൾ ഉരുണ്ടുകൂടി. അവളുടെ മുഖത്ത് ദുഃഖം പടർന്നു പിടിച്ചു.