എന്തൊക്കെയോ ശക്തികൾ അതൊക്കെ മറച്ചു പിടിക്കുന്നു എന്നാ തിരുമേനി പറഞ്ഞത്…. ആരൂഢത്തിൽ ഒന്നും വെളിവാവാത്തത് കൊണ്ട് രണ്ട് സാധ്യതകൾ ആണ് തിരുമേനി ഉന്നയിച്ചത്… ഒന്ന് അച്ചു ശാരീരികമായി ബന്ധപ്പെടുന്ന സ്ത്രീകൾക്കൊക്കെ മരണം… രണ്ട് അച്ചു ശാരീരികമായി ബന്ധപ്പെടുന്ന ആദ്യ സ്ത്രീക്ക് മരണം “””””
ശേഖരൻ പറഞ്ഞു നിർത്തിയ ശേഷം എല്ലാവരെയും നോക്കി.
ഊർമിളയുടെയും ഇന്ദുവിന്റെയും മുഖത്ത് ആശങ്കയും പരിഭ്രമവും നിറഞ്ഞപ്പോൾ പത്മാവതിയുടെ മുഖം ഭയം നിറഞ്ഞതായിരുന്നു.
“”””ഇനിയിപ്പോ എന്താ നമ്മള് ചെയ്യേണ്ടത്… പരിഹാര ക്രിയ അങ്ങിനെ എന്തെങ്കിലും “””
പത്മാവതി സംശയത്തോടെ ചോദിച്ചു.
“”””ദോഷം അറിയാതെ അതിന് എങ്ങിനെ പരിഹാരം ചെയ്യും….”””””
ഗോവിന്ദൻ എല്ലാവരെയും നോക്കി പറഞ്ഞു.
“”””എന്റെ ദേവീ… ന്റെ മക്കളെ കാത്തോളനെ… “”””
എല്ലാം കേട്ട് നിന്നാ ഊർമിളയിൽ ഭയം കുമിഞ്ഞു കൂടിയതും അവൾ തന്റെ മക്കൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിച്ചു.
“”””എന്തായാലും ഞാൻ കുട്ടികളോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്… ഒപ്പം തിരുമേനി നമ്മുടെ കുടുബക്ഷേത്രത്തിൽ ചെയ്യാനായി
കുറെ വഴി കുറച്ചു തന്നിട്ടുണ്ട്… “”””
ഗോവിന്ദൻ അതും പറഞ്ഞു ഇരുന്നോടുത്തു നിന്നും എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു.
>>>>>>>>>>>>>>>><<<<<<<<<<<<<<<<<
വർഷയോട് പിണങ്ങി വിജയ് നേരെ തന്റെ മുറിയിലേക്ക് വന്നാ ശേഷം ബാഗ് ഒരു മൂലയിൽ വെച്ചു ബെഡിലേക്ക് ഇരുന്നു.