വിജയ് അവളുടെ മറുപടി കേട്ട് ഒന്ന് പതറി… എന്നാലും മുഖത്ത് ഭാവവ്യത്യാസം ഒന്നും പ്രകടിപ്പിക്കാതെ കാറിനുള്ളിൽ നിന്നും രണ്ട് ബാഗ് എടുത്തു ഡിക്കി അടച്ച ശേഷം വേഗത്തിൽ അകത്തേക്ക് നടന്നു.
വിജയുടെ പ്രതികരണം ഇങ്ങനെ ആവും എന്ന് വർഷ പ്രതീക്ഷിച്ചില്ല… അവൾ ഏട്ടന്റെ പോക്ക് അമ്പരപ്പോടെ നോക്കി നിന്നു.
വിജയ് ഉമ്മറത്തുള്ളവരെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു… അവിടെന്ന് നേരെ അവന്റെ മുറിയിലേക്കും.
വിജയുടെ മുഖത്തെ വ്യത്യാസം പ്രിയ ശ്രദ്ധിച്ചിരുന്നു… പക്ഷെ അവൾ അത് കാര്യമായി എടുത്തില്ല… ഏട്ടനും അനിയത്തിയും എപ്പോഴും ഇങ്ങനെ ആയതുകൊണ്ട്.
>>>>>>>>>>>>>>><<<<<<<<<<<<<<
വിജയും പ്രിയയും ഇല്ലിക്കലിൽ എത്തുന്നതിനും മണിക്കൂറുകൾക്ക് മുന്നെ ഇല്ലിക്കൽ തറാവാട് .
ഗോവിന്ദനും ശേഖരനും വലിയ തുരുമേനിയെ കണ്ട് തിരികെ തറവാട്ടിൽ എത്തിയ സമയം.
വർഷ തന്റെ കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണ്..
ശേഖരൻ മുറ്റത്തേക്ക് കാർ കയറ്റി നിർത്തി…ശേഷം ഇരുവരും ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…
കാറിന്റെ ശബ്ദം കേട്ട് ഉള്ളിൽ നിന്നും ഇന്ദു പുറത്തേക്ക് വന്നു.
“””പോയിട്ട് എന്തായി ശേഖരേട്ടാ…?”””
അവർ ഉമ്മറത്തേക്ക് കയറിയതും ഇന്ദു ആശങ്കയോടെ ചോദിച്ചു.
“”””ഇന്ദു വാ….എന്നിട്ട് ഉമയെയും അമ്മയെയും വിളിക്ക്… എന്നിട്ട് എല്ലാം പറയാം… “”””