വർഷ കരുതലോടെ പറഞ്ഞു.
“”””അതെന്റെ മോളെന്നോട് പ്രതേകമ്പറയണോ…. നിന്റെയേട്ടൻ എന്റെ കെട്ടിയോനെല്ലേ….!”””””
പ്രിയ വിജയെ നോക്കി ചിരിയോടെ വർഷക്ക് മറുപടി നൽകി.
“”””… ശരിയേട്ടത്തി… ഏട്ടാ ശ്രദ്ധിച്ചു വാട്ടോ… “”””
“”””അഹ് ശരിമോളെ …”””””
വിജയ് അതും പറഞ്ഞു കോൾ കട്ട് ചെയ്‌തു.
“”””വർഷമോൾക്ക് ഏട്ടൻ എന്ന് പറഞ്ഞാൽ ജീവൻ ആണല്ലേ…. “””””
പ്രിയ അവനെ നോക്കി ചിരോയോടെ ചോദിച്ചു.
“”””ഉം…. പണ്ടേ ഞാനും അവളും നല്ല കൂട്ടാണ്… സീതേച്ചി എന്നും അമ്മ ആയിരുന്നു ഞങ്ങൾക്ക്… ചേച്ചി ഞങ്ങളുടെ ഒപ്പം കളിക്കാൻ ഒക്കെ കൂടുമെങ്കിലും ഫുൾ കരുതൽ ആണ്…. ഞങ്ങൾ എന്ത് ചെയ്‌തലും ചേച്ചി ഞങ്ങളോട് പിണങ്ങില്ല…. ഞാനും വർഷയും അന്നും ഇന്നും പരസ്പരം ഇങ്ങനെ കളിയാക്കി കൊണ്ടിരിക്കും ….പക്ഷെ എനിക്ക് അവളെ ജീവൻ ആണ് അവൾക്കു ഞാനും…”””””