“”””നീ എന്തിനാ അവിടെ പോയി ഇരിക്കുന്നെ…?”””
വിജയ് അത് ചോദിച്ചു കൊണ്ട് സംശയത്തോടെ പ്രിയയെ നോക്കി.
“”””ഇവിടെ ഞാൻ ഇപ്പൊ ഒറ്റക്ക് അല്ലെ…. നിങ്ങള് പോയതിൽ പിന്നെ എന്നും ഞാൻ ഇവിടെ വന്നിരിക്കും “””””
വർഷ അൽപ്പം വിഷമം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“””അതെങ്ങിനെ ആണ് ഒറ്റക്കാവുന്നെ…. അവിടെ എല്ലാവരും ഇല്ലേ…. “””””
വിജയ് ചോദിച്ചു.
“”””അമ്മയും ഉമാമ്മയും എപ്പോഴും അടുക്കളയിൽ തന്നെ….. അച്ഛമ്മ പുറത്തേക്ക് ഇറങ്ങില്ല… അച്ഛനും വല്യച്ഛനും എപ്പോഴും കറക്കം…. സീതേച്ചി നിങ്ങൾ പോയി പിറ്റേന്ന് തന്നെ തിരിച്ചു പോയി…. പിന്നെ ആരാ എനിക്ക് കൂട്ട്…. “”””””
“”””എന്റെ വർഷമോളെ ഞങ്ങളിന്നുവരൂലേ…. “””””
പ്രിയ വർഷയുടെ വിഷമം കേട്ട് ഇടക്ക് കയറി പറഞ്ഞു.
“”””അതല്ല ഏട്ടത്തി…..ഞാൻ ഏട്ടനെയും ഏട്ടത്തിയെയും വല്ലാതെ മിസ്സ് ചെയ്‌തു…. പ്രതേകിച്ചു ആ കൊരങ്ങനെ….. ഇവിടെ ഉണ്ടായിരുന്നപ്പോൾ… എപ്പോഴും തല്ലൂടി ഏട്ടൻ പോയപ്പോ ഞാൻ ഒറ്റക്ക് ആയത് പോലെ…. “””””
വർഷ ഇടർച്ചയോടെ പറഞ്ഞു അവസാനം എത്തിയപ്പോൾ അവൾ അറിയാതെ വിതുമ്പി പോയി.
“”””മോളുട്ടി….. അയ്യേ…. എന്താ ഇത്….. ദേ ഏട്ടന്റെ കുറുമ്പി കരഞ്ഞാൽ മോശം ആണാട്ടോ… ഇല്ലിക്കലിലെ ഉണ്ണിയാർച്ച ഇങ്ങനെ സെന്റി ആയാൽ നമ്മുക്ക് നാണക്കേടാ….!””””