അച്ചു -സോപ്പിട്ടത് ഒന്നും അല്ല
സിദ്ധു -ഞാൻ കാണിക്കുന്ന സ്നേഹം തിരിച്ച് ഇല്ലല്ലോ
അച്ചു -ഉമ്മ തരാത്തത് അണ്ണോ
സിദ്ധു -അതെ
അച്ചു -കുളിച്ചട്ടില്ല , പല്ല് തേച്ചിട്ടില്ല പിന്നെ ഞാൻ എങ്ങനെ ഉമ്മ വെക്കും
സിദ്ധു -പിന്നെ ഇതൊക്കെ ചെയ്തിട്ട് ആണെല്ലോ ആളുകൾ ഉമ്മ വെക്കുന്നത്
അച്ചു -ഞാൻ ദേ കുളിച്ചു ഫ്രഷ് ആയി പോവാൻ നിക്ക അത് കൊണ്ടാ
സിദ്ധു -നീ പോവും പോവും കൂറേ നേരം ആയല്ലോ പറയുന്നു എന്നിട്ട് പോവാള്ളേ
അച്ചു -ദേ പിന്നെയും പിണങ്ങി
സിദ്ധു -പിണങ്ങിത് ഒന്നും അല്ല. എനിക്ക് ഒന്നുടെ ഉറങ്ങണം
അച്ചു -പിണങ്ങിയ സിദ്ധുനെ കാണാൻ നല്ല ഭംഗിയാ
സിദ്ധു -പിന്നെ
ഈ സമയം കാളിങ് ബെൽ അടിക്കുന്ന ശബ്ദം അവർ കേട്ടു
അച്ചു -ആ PC വന്നുന്ന തോന്നുന്നേ
സിദ്ധു -എന്നാൽ വേഗം ചെല്ലാൻ നോക്ക്
അച്ചു -മ്മ്
അശ്വതി വേഗം അലമാര തുറന്ന് അവളുടെ ക്യാപ്പും ഗണ്ണും എടുത്തു
അച്ചു -ശെരി ഞാൻ പോവാ
സിദ്ധു -മ്മ്
അശ്വതി വാതിൽ തുറന്ന് നടന്നു. കുറച്ചു നടന്ന് അവൾ റൂമിൽ തിരിച്ചു വന്നു
സിദ്ധു -എന്തെങ്കിലും മറന്നോ
അച്ചു -ഇല്ല
സിദ്ധു -പിന്നെ
അശ്വതി സിദ്ധുവിന്റെ അടുത്ത് വന്ന് അവന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്ത് നന്നായി ഒന്ന് നുണഞ്ഞു. പുറത്ത് കാളിങ് ബെൽ പിന്നെയും മുഴങ്ങുന്നുണ്ടെങ്കിലും അതൊന്നും കാര്യമക്കാതെ അവർ ചുംബിച്ചു കൊണ്ടിരുന്നു. അങ്ങനെ അൽപ്പം നേരം കഴിഞ്ഞ് അശ്വതി ചുണ്ട് വേർപ്പെടുത്തി എന്നിട്ട് പറഞ്ഞു
അച്ചു -ഇനി ഇതിന്റെ പേരിൽ പിണങ്ങി ഇരിക്കേണ്ട
സിദ്ധാർഥ് ഒരു കള്ള ചിരി അശ്വതിയെ നോക്കി ചിരിച്ചു. അശ്വതി ആ കള്ള ചിരിക്ക് തിരിച്ചും ഒരു ചിരി നൽകി എന്നിട്ട് പറഞ്ഞു
അച്ചു -ഭക്ഷണം ഒക്കെ ടേബിളിൽ വെച്ചിട്ടുണ്ട് തണുക്കുന്നതിന് മുൻപ് കഴിക്കണം