സിദ്ധു -ശെരി ഞാൻ ആയിട്ട് ഒന്നും ചുളുക്കൂന്നില്ല
അച്ചു -പിണങ്ങാൻ വേണ്ടി പറഞ്ഞത് അല്ല
സിദ്ധു -പിണക്കം ഒക്കെ ഒരു ഉമ്മ കിട്ടിയാൽ മാറ്റാം
അതും പറഞ്ഞ് സിദ്ധാർഥ് അശ്വതിയുടെ ചുണ്ടിന്റെ അടുത്ത് വന്നു. അശ്വതി മുഖം പിന്നിലേക്ക് വലിച്ച് പറഞ്ഞു
അച്ചു -ആദ്യം പോയി പല്ല് തേക്ക് നാറുന്നു
സിദ്ധു -അണ്ണോ
അച്ചു -അതെ. ഞാൻ ഈ കട്ടിലിൽ ഇരുന്നാൽ അല്ലേ ഈ ഇളക്കം മൊത്തം
അശ്വതി അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റു
സിദ്ധു -ദേ പെണ്ണേ പോവല്ലേ
അച്ചു -ആ കാപ്പി ചൂട് ആറുനത്തിന് മുൻപ് കുടിച്ചേ എന്നിട്ട് എനിക്ക് അത് കഴുകി വെക്കാൻ ഉള്ളത് ആണ്
സിദ്ധു ആ കാപ്പി കപ്പ് എടുത്ത് ഒരു ഒരു കവിൾ കാപ്പി കുടിച്ചു എന്നിട്ട് പറഞ്ഞു
സിദ്ധു -ഡ്യൂട്ടി ഉള്ള കാര്യം ഇന്നലെ പറയാഞ്ഞത് എന്താ
അച്ചു -ഇന്നലെ പറയാൻ വന്നതാ പിന്നെ ഇന്നലെ നല്ല മൂഡിൽ ആയിരുന്നില്ലേ
സിദ്ധു -മ്മ്
സിദ്ധാർഥ് മുഖം വാടിയ ഭാവത്തിൽ ഇരുന്നു
അച്ചു -എന്ത് പറ്റി സിദ്ധു
സിദ്ധു -ഒന്നും ഇല്ല ഇന്ന് ഞാൻ ലീവ് എടുത്തത് ആയിരുന്നു. ഞാൻ ഇന്നലെ അത് പറയാനും മറന്നു
അച്ചു -അയ്യോടാ പാവം
സിദ്ധു -നീ ഇല്ലാതെ ഞാൻ എന്ത് ചെയ്യാനാ
അച്ചു -അതിന് ഒരു വഴി ഉണ്ട്. ഇവിടെ ഇഷ്ടം പോലെ പണി ഉണ്ട് ഞാൻ വരുന്നത് വരെ അത് ചെയ്യത് ഇരിക്ക്
സിദ്ധു -മ്മ്. നീ എപ്പോഴാ വരുന്നേ
അച്ചു -രാത്രി ആവും
സിദ്ധു -ശെരി. എന്നാൽ പുറത്ത് നിന്ന് ഒന്നും കഴിക്കണ്ടാ ഞാൻ ഉണ്ടാക്കാം
അച്ചു -oh my lovely husband
സിദ്ധു -സോപ്പിടൽ ഒന്നും വേണ്ടാ