രേവതി അവിടുന്ന് പുറത്തേക്ക് ഓടി അവൾ ഒരു ഓട്ടോ പിടിച്ചു ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി. ഹോസ്റ്റലിൽ എത്തിയ അവൾ നേരെ തന്റെ റൂമിൽ കേറി ഡോർ അടച്ച് കുറേനേരം അങ്ങനെ ബെഡിൽ ഇരുന്നു പിന്നെ അവൾ ബാത്‌റൂമിൽ പോയി ഫ്രഷായിട്ടവന്നു. ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം തന്റെ ഡയറിയിൽ എഴുതി അത് പയ്ക്ക് ചെയ്തു അന്നയുടെ അഡ്രെസ്സിൽ അയക്കാൻ പോയി അവൾ 1 മണിക്കൂറിൽ തിരിച്ചു വന്നു വരുന്നവഴി അവൾ ഒരു ഉറച്ചതിരുമാനം എടുത്തിരുന്നു റൂമിൽ കയറാതെ അവൾ നേരെ ടെറസ്സിലേക്ക് പോയി മുകളിൽ കെട്ടിയ അരമത്തിലിൽ കേറി കണ്ണടച്ചുനിന്നു അവളുടെ മനസ്സിൽ കുഞ്ഞുനാൾ മുതൽ ഉള്ള എല്ലാകാര്യങ്ങളും ഓർമവന്നു. അതുപോലെ അന്നയുടെയും ജിമ്മിയുടെയും ജോജിയുടെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
രേവതി രക്ഷപെട്ടു കുറച്ച് സമയത്തിന് ശേഷം ജോബിയും അരുണും എഴുന്നേറ്റപ്പോൾ കാണുന്നത് തൊട്ട് അടുത്ത് കുത്തേറ്റു കിടക്കുന്ന വിഷ്ണുവിനെയും അവർ ഉടനെ വിഷ്ണുവിന്റെ മുറിവ് വെച്ചുകെട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവനെ icu വിൽ അഡ്മിറ്റാക്കി 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ജോബിയും അരുണും എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു.
ഇതേ സമയം നാട്ടിൽ പോയ അന്ന ന്യൂസ് ചാനൽ കാണുകയായിരുന്നു അപ്പോൾ ആണ് ബ്രേക്കിങ് ന്യൂസ്. ” യുവതി കൂടെ വർക്ക് ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു ” രേവതി എന്നാ യുവതി വിഷ്ണു എന്നാ ആളെ വാക്‌തർക്കത്തിനിടക്ക് കത്തി എടുത്ത് കുത്തുക ആയിരുന്നു എന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞു.
ഇത് കേട്ട് ഫോട്ടോയും കണ്ട അന്ന അമ്മേ… എന്നും വിളിച്ചു തലക്ക് കൈയും കൊടുത്ത് ഇരുന്നു പോയി……
തുടരണോ വേണ്ടയോ എന്ന് വായനക്കാർ പറയട്ടെ…..