“ചാച്ചൻ ഇന്ന് വരും, പിന്നെ എനിക്ക് കുറയെ എഴുതാൻ ഉണ്ട് അതുകൊണ്ട് ഇങ് പോന്നു ”
“ആഹ്മ്.”
“അച്ഛൻ എന്ത്യേ ”
“ഓ അത് ടൗണിൽ പോയേക്കുവാ ”
ഞാൻ ഉള്ളിലേക്കു കയറി എന്റെ റൂമിൽ ചേന്നു. എഴുത് തുടങ്ങി. പ്രൊജക്റ്റ് വർക്ക് ഒക്കെ തീർക്കാൻ നോക്കി. കൂട്ടുകാരനെ ഒക്കെ വിളിച്ചു അവന്റെ അമ്മ സുധ ആയിരുന്നു എടുത്തേ. മുറ്റത് തെന്നി വീണു കൈ ക് എന്തൊ പറ്റി ഹോസ്പിറ്റലിൽ ആണെന്ന് ആണ് പറഞ്ഞെ. ഞാൻ ഞെട്ടി പോയി ഇന്നലെ കൂടി ഞാൻ വിളിച്ചതാ. ഏത് ഹോസ്പിറ്റലിൽ ആണെന്ന് ചോദിച്ചു. സിറ്റി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. അവന്റ അമ്മ കരഞ്ഞു കൊണ്ട് ആയിരുന്നു പറഞ്ഞെ. അപ്പോഴേക്കും അവൻ ഫോൺ വാങ്ങി.
“എനിക്ക് കുഴപ്പമില്ല ഒന്നും തെന്നി വീണു മുറ്റത്തു. കൈ ടെ കുഴ തെന്നിയത് ഉള്ള് എന്ന് തോന്നുന്നു പിന്നെ ആ സമയത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് കിട്ടിയുള്ളൂ. അവര് പിന്നെ നമ്മളെ പിഴിയും അല്ലോ. ”
“ഞാൻ വരാം നാളെ ”
“വേണ്ടടാ അമ്മ ഉണ്ട് ”
“അതൊന്നും കുഴപ്പമില്ല.മോൻ റസ്റ്റ് എടുക്ക് നോക്കി കണ്ടും നടന്നാൽ വല്ല കുഴപ്പം ഉണ്ടായിരുന്നോ. ”
അവൻ ചിരിച്ചു കൊണ്ട് bye പറഞ്ഞു ഞാനും. പക്ഷെ അവന്റെ സാമ്പത്തിക സ്ഥിതി അറിയാവുന്ന ഞാൻ നാളെ പോകുമ്പോൾ കുറച്ച് പൈസ കൊണ്ട് പോകാം എന്ന് വെച്ച്. നാളെ അമ്മയോട് ചോദികം എന്ന് വെച്ച് പുറത്തേക് ഇറങ്ങി. പറമ്പിൽ കൂടെ അമ്മയെ ലക്ഷ്യം ആക്കി നടന്നു.
അമ്മയോട് പൈസ ബാങ്കിൽ നിന്ന് എടുത്തത് കുറച്ച് വേണം എന്ന് പറഞ്ഞപ്പോൾ അമ്മ പത്തുഗ്ങ്ങുന്നത് കണ്ടു.
“അത് അത്.. അത് പറമ്പ് ലേ വാഴ നാനാകാൻ പമ്പ് വാങ്ങാൻ അച്ഛൻ കൊണ്ട് പോയി ”
എനിക്ക് എന്തൊ വശപ്പിശക് തോന്നി. ഞാൻ കാര്യം ആക്കില്ല ഞാൻ നാളെ atm ന്ന് എടുത്തു കൊള്ളാം എന്ന് പറഞ്ഞു. എന്തെങ്കിലും കാണിക്കട്ടെ എന്ന് വെച്ച് പോന്നു. അപ്പോഴേക്കും അച്ഛനും വന്നു മോട്ടർ ഒന്നും കണ്ടില്ല. ഞാൻ ചോദിച്ചപ്പോൾ അമ്മേടെ നേരെ നോക്കിയിട്ട് എന്നോട് പറഞ്ഞു നോക്കി എടുത്തു വെച്ച് അവര് കൊണ്ട് വരും എന്നാ പറഞ്ഞേ. കമ്പനിയിൽ നിന്ന് വന്നിട്ട് വേണം താമസിക്കും എന്ന് ഒക്കെ എന്നോട് പറഞ്ഞു. അത് കള്ളം ആണെന്ന് എനിക്ക് അപ്പോഴേ മനസ്സിൽ ആയി റെഡി കാശ് ഉണ്ടേൽ സാധനം കൈയിൽ തന്നെ തന്നു വീടും അവമാർ.