“വിജീഷ് അല്ലെ ”
“അതേ ഇത് ആരാ? ”
“ഇത് ഞാൻ ആണ് ശ്രീ. തിരക്ക് ആണോ ”
അവൾ ആണെന്ന് അറിഞ്ഞപ്പോൾ. എന്റെ ഉറക്ക ക്ഷീണം ഒക്കെ ഒറ്റയടിക്ക് പോയി.
“എന്ത് തിരക്ക്. ഞാൻ ഇവിടെ കിടക്കുവായിരുന്നു. അല്ലാ എങ്ങനെ എന്റെ നമ്പർ കിട്ടി ”
” ഞാൻ മേഡത്തിന്റെ കൈയിൽ നിന്ന് പോകാൻ നേരം വാങ്ങിയായിരുന്നു ”
“അല്ലാ എന്തിനാ വിളിച്ചേ. എന്തെങ്കിലും ആന്റിയോട് പറയാൻ ആണോ. ”
“അല്ലാ. ചുമ്മാ ഇരുന്നപ്പോൾ ഒന്ന് വിളിച്ചതാ. എന്തുണ്ട് വിശേഷം. ”
“എന്ത് വിശേഷം ഇങ്ങനെ പോകുന്നു. ഇന്നലെ നമ്മൾ കണ്ടത്തതല്ലെ പിന്നെ എന്താണ് ”
“എന്തൊ നിന്നെ വിളിച്ചാൽ എടുക്കോമോ എന്നറിയാൻ നോക്കിയതാ. ഇനി എന്നാ ഇങ്ങോട്ട് വരുന്നേ ”
“നോക്കട്ടെ ആന്റിയുടെ കൂടെ വരാൻ പറ്റിലെ. ഒരു ദിവസം വന്നേകം. അല്ലെങ്കിൽ നീ ഇങ്ങോട്ട് വാ ”
“അങ്ങോട്ട് വന്നാൽ എനിക്ക് ഇവിടത്തെ ജോലി ഒക്കെ ആര് നോക്കും ”
“അതൊക്കെ അവിടെ ഉള്ളവർ നോക്കും. ഒരു ദിവസം ഒക്കെ ഇറങ്. ആന്റി പറഞ്ഞു അന്നത്തെ ഇൻസിഡന്റ്റിന് ശേഷം ഇയാൾ പുറത്തേക്ക് ഒന്നും പോകാറില്ല. ഏതു നേരവും ഇവിടെ കണ്ണും എന്ന് ”
“അതേ. എന്തൊ ഒരു പേടി ”
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കൂട്ടി കൊണ്ട് ഇരുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഓക്കേ അവൾക്കു ഞാൻ പറഞ്ഞു കൊടുത്തു. അവളും അവിടത്തെ ഓരോ താമശകൾ എല്ലാം എന്നോട് പറഞ്ഞു. അങ്ങനെ സമയം പോയത് അറിഞ്ഞില്ല. താഴെ നിന്ന് ആന്റിയുടെ വിളി കേട്ടപ്പോൾ ആണ് ഞങ്ങളുടെ വിളി നിർത്തിയെ
“താഴെ നിന്ന് ആന്റി വിളിക്കുന്നുണ്ട്. ഞാൻ പോട്ടെ. പിന്നെ സമയം കിട്ടുമ്പോൾ വിളിക്. ആരും ഇല്ല എന്ന് തോന്നൽ വേണ്ട ഞാൻ ഉണ്ട്. ”
ചുമ്മാ എറിഞ്ഞു നോക്കിയതാ വിഴോ എന്ന്. കാരണം ഒരു പെൺകുട്ടി ഇങ്ങനെ വിളിക്കുക എന്നത് ഒരു ഭാഗ്യം തന്ന്യാ.
“ആഹ്മ്. പിന്നെ വരാം.എന്നെയും വിളികാം നമ്പർ സേവ് ചെയ്തു ഇട്ടേക് “