റോസി : അയ്യടാ നിനക്കിപ്പത്തരാം. ഇതുവരെ അടിച്ചിട്ടില്ലാത്ത നീ ഇതും കുടിച്ച് കൊണ്ട് വല്ല പ്രശ്നവും ഉണ്ടാക്കിയാലോ ? റിസ്ക് എടുക്കാൻ എനിക്ക് താത്പപര്യമില്ല.
ആദി : മഡത്തിന് അനുവിനെ എങ്ങനാ പരിചയം ?
റോസി : അവൾ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ ?
ആദി: ഇല്ല. അവളുടെ കുറച്ച് കാര്യങ്ങളേ എനിക്കറിയാവൂ. എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞതായിരുന്നു. പക്ഷെ അന്നേരം ഞാൻ സ്വപ്നലോകത്തായിരുന്നു. ഈ നാടും , ആ സുന്ദരിയും , മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ മാഡത്തിന്റെ കൂടാ താമസിക്കുന്നു എന്നല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
റോസി : അപ്പോ ചുരുക്കി പറഞ്ഞാൽ അവളെ പറ്റി നിനക്കൊന്നും അറിയില്ല.
റോസി ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ച ശേഷം കഥ പറഞ്ഞ് തുടങ്ങി
റോസി : ഞാനും എന്റെ പാർട്നർ എമി ലീ യും , പിന്നെ ഒരു ഫ്രണ്ടും , ഒരുമിച്ചായിരുന്നു ഇവിടെ താമസം. ബിസിനസ് തിരക്കായതിനാൽ എമി മിക്കവാറും ഇവിടെ വരാറില്ല. ഞാനും എന്റെ ഫ്രണ്ട് പമേലയും മായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
യാദൃശ്ചികമായി ഒരു ദിവസം ഞങ്ങൾ ഹോസ്പിറ്റലിൽ പോയി , അന്നേരം ഒരു സ്ത്രീയെ പ്രസവവേദനയോടെ അവിടെ കൊണ്ട് വന്നു . അവർക്ക് ബ്ലഡിന്റെ ആവശ്യം വന്നു പമേലയാണ് അവർക്ക് അപ്പോ ബ്ലഡ് നൽകിയത്. പ്രസവത്തോടെ ആ സ്ത്രീ മരിച്ചു. അവരുടെ ഭർത്താവ് ഒരു വലിയ കമ്പനിയുടെ മുതലാളി ആയിരുന്നു. ഡ്രൈവറാണ് ആ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്.
അവർ മരിച്ച വിവരമറിഞ്ഞെ ഡ്രൈവർവർ അവരുടെ ഭർത്താവിനെ വിവരം ധരിപ്പിച്ചു.
കുറച്ച് സമയത്തിനകം അയാൾ അവിടെയെത്തി തന്റെ കുഞ്ഞിനെ കൈപറ്റി. ഒരു കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് പോലും അറിയാത്ത അയാളുടെ കയ്യിൽ നിന്നും പമേല കുഞ്ഞിനെ വാങ്ങി. അവൾ എന്നോട് യാത്ര പറഞ്ഞ് അയാൾക്കൊപ്പം ആ കുഞ്ഞിന്റെ അമ്മയായി യാത്ര തിരിച്ചു.