റോസി : അത്രയേ പറഞ്ഞുള്ളൂ , അല്ലാതെ
തന്നെ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ?
ആദി: കളിയാക്കുവാണോ മാഡം?
ആദി വിതുമ്പാൻ തുടങ്ങി.
റോസി : അയ്യേ, താനിത്രേ ഉള്ളൂ … ആണുങ്ങൾ കരയാൻ പാടുണ്ടോ ?
ആദി : എന്നെ ഇവിടുന്ന് പറഞ്ഞ് വിടുമോ?
റോസി : മിക്കവാറും .
ആദി: പ്ലീസ് മാഡം എന്നെ രക്ഷിക്കണം. മാഡം പറഞ്ഞാൽ അനു അനുസരിക്കും , ദയവായി എന്നെ പറഞ്ഞ് വിടരുത്.
റോസി: അതെ ഞാൻ എന്തു പറഞ്ഞാലും അവൾ അനുസരിക്കും . പക്ഷെ ഈ കാര്യം ഞാൻ അവളോട് പറയില്ല.
ആദി : അതെന്താ മാഡം ? മാഡത്തിനും എന്നോട് ദേഷ്യമാണോ ?
റോസി : ഞാനെന്തിന് തന്നോട് ദേഷ്യപ്പെടണം ? എനിക്ക് ദേഷ്യമുണ്ടായിരുന്നെങ്കിൽ താനിവിടെ വരിക പോലുമില്ലായിരുന്നു.
കാര്യങ്ങളെല്ലാം എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാ നിങ്ങട കല്യാണം കഴിഞ്ഞ അന്ന് തന്നെ അവള ഞാൻ ഇങ്ങ് വരുത്തിയത്. അല്ലങ്കിൽ ഈ ബന്ധം അവിടെ തീരുമായിരുന്നു..
അതെ ഇവർ പറയുന്നത് ശരിയാണ്. ഇവർ കാരണമാണ് താനിവിടെ വരെ എത്തിയത്. ഇവർ വിചാരിച്ചാൽ മാത്രമേ തനിക്കിനിയൊരു നിലനിൽപ് ഉണ്ടാകു .. ആദി ഓർത്തു.