അതും പോരാതെ ക്ഷേത്ര മുറ്റത്തൊരുക്കിയ ഗോദയിൽ കാണികൾക്ക് മുന്നിലെ ശക്തി പ്രകടനവും.
അതും രണ്ടു കുടുംബംങ്ങളിലെ പ്രതിനിധികൾ.
അവിടെ നിന്നും ആരാണാവോ വരാൻ പോകുന്നത്.
ഏതായാലും തീ പാറുന്നൊരു പോരാട്ടം തന്നെയുണ്ടാവും.
അനന്തുവിന് ചിരി പൊട്ടി.
അവന് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയാണ് ഓർമ വന്നത്.
ഇത്രയും ആവേശമുള്ളൊരു മാച്ച് മറ്റൊന്നും അവൻ കണ്ടിട്ടില്ല.
അതുപോലാണ് ഭൂമി പൂജയുമെന്ന് അവന്റെ ആത്മബോധം വിമർശിച്ചു.
അപ്പോഴേക്കും യതി കാറിന്റെ ബാക്ക് ഡോർ തുറന്നു.
അതിലേക്ക് ഒരു ചെറുപ്പക്കാരൻ വലിയൊരു പെട്ടി എടുത്തു വയ്ക്കുന്നത് അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അത് വച്ചു കഴിഞ്ഞു ഡോർ അടച്ച ശേഷം അദ്ദേഹം ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.
“പോകാം ”
യതി അവനോടായി പറഞ്ഞു.
“പോകാം ഇളയച്ഛ ”
അനന്തു കാർ പതിയെ റിവേഴ്‌സ് എടുത്തു.
ശേഷം റോഡിലേക്കിറക്കി വന്നവഴി തന്നെ തിരിച്ചു പോന്നു.
ഇളയച്ഛന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിൽക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.
“എന്തുവാ ഇളയച്ഛ ആ പെട്ടി?”
അനന്തു തന്റെ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു പോയി.
“അനന്തു അതു നമ്മൾക്ക് പരമ്പരാഗതമായി കിട്ടിയ ആയുധ പെട്ടിയാണ്……………………….അതിലുള്ള ആയുധങ്ങൾ വച്ചാണ് ഭൂമി പൂജയ്ക്ക് യുദ്ധം ചെയ്യുന്നത്……………………………കൂടാതെ കുറച്ചു മുന്നേ നീയൊരു പ്രായമായ മനുഷ്യനെ കണ്ടിരുന്നില്ലേ………………………ആ കളരി അദ്ദേഹത്തിന്റെയാണ്……………………….ഗുരുക്കളാണ് ഭൂമി പൂജ വരെ ഈ ആയുധം സൂക്ഷിക്കുക”
യതി അവനോടായി പറഞ്ഞു.
“അപ്പൊ ഇളയച്ഛ നേരത്തെ അവിടെ ഇറങ്ങാൻ നേരം എന്നോട് പറഞ്ഞില്ലേ അവിടെ പരിശീലിച്ചവരൊക്കെ ഭൂമിപൂജയ്ക്ക് വേണ്ടിയാണെന്ന്………………………..അവർക്കെന്താ അവിടെ റോൾ?
“അനന്തു അത് ഗുരുക്കളുടെ ശിഷ്യന്മാരാണ്…………………………. അപ്പൊ അവരാണ് നമ്മുടെ ഉത്സവം മറ്റു പ്രശ്നങ്ങൾ ഒന്നും കൂടാതെ നിയന്ത്രിക്കുക………………………….. കൂടാതെ എതിർ ചേരിയിൽ നിന്നും ഒരാക്രമണം വന്നാൽ തടഞ്ഞു