വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

ഇളയച്ഛനെ കാത്ത് അനന്തു അവിടെ കാറിൽ ഇരിപ്പുണ്ടായിരുന്നു.

പടികൾ ധൃതിയിൽ ഇറങ്ങി വന്ന അദ്ദേഹം കാറിലേക്ക് വന്നു കയറി.

അദ്ദേഹം കയറിയതും അനന്തു കാർ മുന്നോട്ടേക്ക് എടുത്തു.

“അനന്തു എന്താ അമ്പലത്തിലേക്ക് വരാതിരുന്നേ?”

“ഒന്നുല്ല ഇളയച്ഛ……………………ഞാൻ അമ്പലങ്ങളിൽ ഒന്നും പോകാറില്ല”

“ആഹാ അപ്പൊ ഒരു യുക്തിവാദി ആണെന്നല്ലേ അതിനർത്ഥം”

അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും മറുപടിയായി അനന്തുവിന്റെ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി വിടർന്നു.

അതിനു ശേഷം അവൻ ഡ്രൈവിംഗിൽ ശ്രദ്ധ തിരിച്ചു.

“ദേവൻ മരിച്ചേ പിന്നെ നാട് വിട്ടതാ……………………….അതിനു ശേഷം ഇപ്പോഴാ ഈ ക്ഷേത്രത്തിൽ ഒന്നുകേറാൻ പറ്റിയെ……………………………അവൻ മരിച്ചപ്പോൾ ഞാനും കുറെ നിരീശ്വരവാദിയായി നടന്നു……………………പിന്നെ എന്റെ സാഹചര്യങ്ങൾ,ഞാൻ കഴിഞ്ഞ സന്യാസി മഠം……………………………..ഇതൊക്കെ എന്നെ മാറ്റിയെടുത്തു……………………………ലൗകിക സുഖങ്ങൾ വിട്ടെറിഞ്ഞ് ഞാനുമൊരു സന്യാസിയായി മാറി…………………………..ഭിക്ഷുവായി വർഷങ്ങൾ നീണ്ട ജീവിതം…………………………..അവസാനം സ്വഗൃഹത്തിലേക്ക് ഒരു മടക്കം…………………….
വർഷങ്ങളെടുത്തു ദേവന്റെ മരണം നൽകിയ ആഘാതം വിട്ടു മാറാൻ……………………”

മുന്നിലുള്ള കാഴ്ചകളിലേക്ക് ഒരാശ്വാസത്തിനെന്ന വണ്ണം കണ്ണു നട്ടിരുന്നു യതി.

അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലായ അനന്തു പിന്നീട് ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു

അവസാനം അതൊരു നാലു കെട്ട് വീട്ടിലേക്ക് എത്തി ചേർന്നു.

പടിപ്പുര കഴിഞ്ഞപാടെ കണ്ടത് വിശാലമായ അങ്കണത്തിൽ കളരി അഭ്യസിക്കുന്ന യുവതി യുവാക്കളെയായിരുന്നു.

അവരെ നിരീക്ഷിച്ചുകൊണ്ട് വയസ്സനായ ഗുരുക്കളും.

എങ്കിലും അയാളുടെ കായം കണ്ടാൽ ബലവനാണെന്നെ തോന്നൂ.

ആ മനോഹരമായ കാഴ്ച അനന്തു ഗ്ലാസിലൂടെ നോക്കി കണ്ടു.

“ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാ എല്ലാരും…………………….കണ്ടില്ലേ”

അനന്തുവിനോടായി പറഞ്ഞുകൊണ്ട് യതീന്ദ്രൻ കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

ഭൂമി പൂജയുമായി ഇവർക്കെന്ത് ബന്ധം?

ഇളയച്ഛൻ എന്താണാവോ ഉദേശിച്ചേ?

Leave a Reply

Your email address will not be published. Required fields are marked *