പറഞ്ഞു.
“ആയ്ക്കോട്ടെ മാഡം……….പോകണ്ടേ?”
“യെസ് മാം ഷാൾ വീ?”
സാരംഗി പുറത്തേക്ക് കൈ നീട്ടി.
അരുണിമ ഡോർ തുറന്നു പുറത്തിറങ്ങി.
മുറ്റത്ത് ഒരു ബ്ലാക്ക് കളർ കാർ പാർക്ക് ചെയ്തിട്ടുണ്ട്.
അരുണിമ ഡോർ ലോക്ക് ചെയ്യുമ്പോഴേക്കും സാരംഗി ഓടിപ്പോയി കാറിന്റെ ഡോർ തുറന്നു കയറി.
വിന്ററിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായതിനാൽ എങ്ങും കനത്ത തണുപ്പ് മാത്രം.
നല്ല കാലാവസ്ഥ.
വല്ലപ്പോഴും അപ്പൂപ്പൻ താടി പോലെ വീഴുന്ന ഹിമ കണങ്ങളും.
സ്വെറ്ററിന്റെ ഉള്ളിൽ ആണെങ്കിൽ പോലും അവൾ ചെറുതായി വിറക്കുന്നുണ്ട്.
വരണ്ടു പോയ ചുണ്ടുകളെ നാവുകൊണ്ട് ഇടയ്ക്കിടെ നനച്ചു വിട്ടു.
ഡോർ ലോക്ക് ചെയ്തു കഴിഞ്ഞതും അരുണിമ തണുപ്പ് സഹിക്കാൻ വയ്യാതെ കാറിലേക്ക് ഓടി കയറി.
ശേഷം കാർ റിവേഴ്‌സ് എടുത്തു റോഡിലേക്കിറക്കി.
എന്നിട്ട് നേരെ മുന്നിലേക്ക് വിട്ടു.
ഹൈവേയിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞതും സാരംഗിയെ അവിടുത്തെ ജംഗ്ഷനിൽ ഇറക്കി വിട്ടിട്ട് അരുണിമയുടെ കാർ നേരെ ഇടത്തേക്ക് തിരിഞ്ഞു പോയി.
ബാഗ് ഒക്കത്തിൽ വച്ചു അരുണിമ പബ്ലിക് ട്രാൻസ്‌പോർട്ടിനായി വെയിറ്റ് ചെയ്തു നിന്നു.
അപ്പോഴേക്കും ഒരു ഡബിൾ ഡക്കർ ബസ് അങ്ങോട്ടേക്ക് മുക്കിയും മൂളിയും ഉരുണ്ടുരുണ്ട് വന്നു.
സാരംഗി വേഗം തന്നെ അതിന്റെ മണ്ടയിൽ ഓപ്പൺ സ്പേസിൽ പോയിരുന്നു.
അതിൽ കുറച്ചു native പീപ്പിൾ ഉണ്ടായിരുന്നു.
പേരിന് കുറച്ചു സഞ്ചാരികളും.
ബസ് പുറപ്പെട്ടതും തെല്ലൊരു നിമിഷം ആപ്പിൾ വാലി ഗ്രാമ സൗന്ദര്യത്തിൽ അവൾ കണ്ണു നട്ടിരുന്നു.
എങ്ങും അമ്പരചുംബികളായ കെട്ടിടങ്ങൾ മാത്രം.
തീപ്പെട്ടികൂട് അടുപ്പിച്ചു വച്ച പോലെ.
അതിനു ശേഷം ബാഗ് തുറന്ന് അതിൽ നിന്നും ഡയറിയെടുത്തു അവസാനം വായിച്ചു തീർത്ത പേജ് എടുത്തു വച്ചു.
വൃത്തിയായ കൈപ്പടയിൽ തന്റെ അച്ഛൻ അനന്തു എഴുതി വച്ച സ്വഅനുഭവങ്ങൾ.
അതിലൂടെ അവൾ തന്റെ തൂവെള്ള വിരലുകളോടിച്ചു.
മുഖത്തേക്ക് ഉതിർന്നു വീഴുന്ന മുടിയിഴകൾ അവളുടെ വായനക്ക് തടസം