“ഹാ നീയങ്ങോട്ട് ചെന്നോ ജയാ…………………….ഞാൻ വന്നേക്കാം ”
രുദ്രൻ തിരുമേനി പറഞ്ഞത് കേട്ട് തലയാട്ടിക്കൊണ്ട് ജയശങ്കർ അവിടുന്ന് പോയി.
ഒന്നു നെടുവീർപ്പെട്ടുകൊണ്ട് തിരുമേനിയും നേരെ പൂമുഖത്തേക്ക് നടന്നു.
.
.
.
.
-2035- ജനുവരി 18,08:02 AM
.
.
-കാലിഫോണിയ,ആപ്പിൾ വാലി വില്ലജ്-
.
.
നെറുകയിൽ നേർത്ത മുത്തം കിട്ടിയതിന്റെ ആലസ്യത്തിൽ സാരംഗി പതിയെ കണ്ണുകൾ തുറന്നു.
ഇപ്പോഴും ഉറക്കച്ചടവ് അവളുടെ കണ്ണുപോളകളിൽ ഘനീഭവിക്കുന്നുണ്ട്.
ഇന്നലെ രാത്രീ എപ്പോഴോ നെറ്റ്ഫ്ലികസും കണ്ടുകൊണ്ട് കിടന്നുറങ്ങിയതാണ്.
ദേ ഇപ്പൊ ഇമമ്മയുടെ മാറിൽ തല വച്ചു കിടക്കുന്നു.
ഇമമ്മ ആരാണെന്നല്ലേ?
അത് തന്റെ പെറ്റമ്മയാ.
അരുണിമയമ്മയെ ഷോർട് ആക്കി വിളിക്കുന്നതാണ് ഇമമ്മ..
ഉറക്കത്തിലും ഇമമ്മയുടെ വലതു കൈ തന്റെ മുതുകിലൂടെ തഴുകുന്നുണ്ട്.
ഇമമ്മയുടേ മാറിലെ ചൂട് പറ്റിയാലേ തനിക്കും ഉറങ്ങാൻ പറ്റൂ.
ചെറുപ്പം മുതലുള്ള ശീലമായി പോയി.
മകൾ ഉറക്കം വിട്ടുണർന്നു എന്നറിഞ്ഞപ്പോൾ അരുണിമ പതിയെ ബെഡിൽ എണീറ്റിരുന്നു.
“ഗുഡ് മോർണിംഗ് സാരൂ”
“മോർണിംഗ് ഇമമ്മ ”
സാരംഗി ഒരു കോട്ടുവാ ഒക്കെ ഇട്ടുകൊണ്ട് പതിയെ എണീറ്റിരുന്നു.
എന്നിട്ട് അരുണിമയുടെ ചുമലിൽ തല ചായ്ച്ചു വച്ചു.
“വാവേ എണീറ്റു വാ………………….ഇന്നല്ലേ നിന്റെ ഫൈനൽ എക്സാം……………….ബി റെഡി മൈ ഡിയർ”
സാരംഗിയെ കുലുക്കി വിളിച്ചു കൊണ്ട് അരുണിമ എണീറ്റു.