തന്റെ മൂത്ത സന്തതിയുടെ മുഖം കണ്ടപ്പോഴേ എന്തോ പറയുവാനുണ്ടെന്ന് ആ അമ്മയ്ക്ക് തോന്നിയിരുന്നു.
“ഉണ്ടമ്മേ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്”
“എന്താടാ അത്?”
ബലരാമൻ മകനെ ഉറ്റു നോക്കി.
കുഞ്ഞികൃഷ്ണൻ സാറിനു നാളെ ഒഴിവുണ്ടെന്ന്………………….അപ്പൊ ചെറുക്കന്റെ വീട് കാണലിനു അവർ ഫാമിലിയായിട്ടു നാളെ തന്നെ പോരട്ടെ എന്ന് ചോദിച്ചു”
“എന്നിട്ട് നീയെന്തു പറഞ്ഞു?”
“അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നു വിചാരിച്ചു”
“എടാ ബാലരാമാ ഇത്രേം ചെറിയ കാര്യങ്ങൾക്കൊക്കെ എന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടോ? സന്ദര്ഭത്തിനനുസരിച്ച് നിനക്ക് പെരുമാറിക്കൂടെ…………………….അവരോട് നാളെ തന്നെ വരാൻ പറയ്…………………..തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാന്ന് ശിവജിത്ത്………………………അപ്പൊ അവന്റെ വീട്ടുകാരുടെ പ്രൗഢി അവരും അറിയട്ടെ”
മീശ പിരിച്ചു വച്ചുകൊണ്ട് ശങ്കരൻ കാർത്യായനിയെ നോക്കി.
അവർ ശരിയാണെന്ന മട്ടിൽ തലയാട്ടി.
ശങ്കരൻ എന്തു തീരുമാനമെടുത്താലും ഇതുപോലെ തന്റെ ഭാര്യയുടെ അഭിപ്രായത്തിനായി ഒരു നോട്ടമെറിഞ്ഞിരിക്കും.
അത് പതിവുള്ളതാണ്.
“അയ്യോ അച്ഛാ കുഞ്ഞികൃഷ്ണൻ സാറിനു നമ്മളെ പണ്ടെ അറിയുന്നതല്ലേ ”
ബാലരാമൻ എളിമയോടെ അച്ഛനെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചു.
“ശരിയാണ്……………………പക്ഷെ അവിടുത്തെ സ്ത്രീജനങ്ങൾക്ക് അറിയില്ലല്ലോ……………………അപ്പൊ അവർക്കല്ലേ കൂടുതൽ മുൻതൂക്കം”
“ശരിയാ അച്ഛാ”
ബാലരാമൻ അതിനെ പിന്തുണച്ചു.
നാളത്തേക്കുള്ള ഒരുക്കങ്ങൾ വിജയനോടും ബാക്കിയുള്ളവരോടും ചെയ്യാൻ ശങ്കരൻ ഉത്തരവിട്ടു.
അതിനു ശേഷം ബാലരാമൻ അതിഥികൾ വരുന്ന കാര്യം കാലേ കൂട്ടി മാലതിയെ അറിയിച്ചു.