വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് സീത മിഴികൾ അടച്ചു വച്ചു.

“നമുക്ക് ചുറ്റും പല അത്ഭുതങ്ങളും സംഭവിക്കാറില്ലേ……………………..അതുപോലെ ഇതും കണ്ടാൽ മതി”

ഭാര്യയെ ആശ്വസിപ്പിക്കുവാനായി ബലരാമൻ പറഞ്ഞു.

പക്ഷെ ആ ആശ്വാസ വചനങ്ങൾ സീതയെ അനുഗ്രഹിച്ചില്ല.

ചിന്തകൾ കൊണ്ട് വിങ്ങി പൊട്ടുന്ന മനസോടെ അവൾ കാറിലിരുന്നു.

സന്ധ്യാസമയം കഴിഞ്ഞതും അവർ മനയിലേക്ക് തിരിച്ചെത്തി.

യാത്രാക്ഷീണം കാരണം സീതയ്ക്ക് നല്ലോണം തലവേദന ഉണ്ടായിരുന്നു.

ഡോർ തുറന്നതും ഭർത്താവിന്റെ കൈ തന്നിൽ പിടുത്തമിട്ടത് അവർ തിരിച്ചറിഞ്ഞു.

എന്താണെന്ന ഭാവത്തിൽ സീത ബാലരാമനെ നോക്കി.

“അരുണിമയുടെ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി………………….വേറാരും അറിയണ്ട കേട്ടോ”

“ശരിയേട്ടാ!

സീത തല കുലുക്കിക്കൊണ്ട് സമ്മതിച്ചു.

ശേഷം കാറിൽ നിന്നുമിറങ്ങി നേരെ റൂമിലേക്ക് വച്ചു പിടിച്ചു.

കാർ പാർക്ക്‌ ചെയ്തിട്ട് ബലരാമൻ നേരെ ശങ്കരന്റെ മുറിയിലേക്ക് നടന്നു പോയി.

അവിടെ ശങ്കരനും കാർത്യായനിയും എന്തൊക്കെയോ കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.

അപ്പോഴാണ് ബാലരാമന്റെ അങ്ങോട്ടുള്ള വരവ്.

“ഹാ ബാലരാമാ നീയോ………………….വാ ഇവിടിരിക്ക് ”

ബെഡിൽ കിടന്നുകൊണ്ട് തനിക്ക് ചാരെയുള്ള ഇരിപ്പിടത്തിലേക്ക് ശങ്കരൻ കൈ ചൂണ്ടി.

ബലരാമൻ ഭവ്യതയോടെ അവിടെയിരുന്നു.

“എന്താടാ എന്തേലും പറയാനുണ്ടോ?”

കാർത്യായനിയായിരുന്നു അവിടെ സംസാരത്തിനു തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *