വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

“ആണോ എന്താ ചെയ്യുന്നേ.?”

“ഞാൻ ടീച്ചറാണ് അനന്തു എന്ത് ചെയ്യുന്നു?”

“ഞാൻ B. Ed ചെയ്യുവാ സെക്കന്റ്‌ year”

“ആഹാ അപ്പൊ നമ്മുടെ ഫീൽഡ് ആണല്ലേ?”

രാധിക അവനോടായി ചോദിച്ചു.

“ഹാ അതേ ”

അവനും പുഞ്ചിരിക്കാതിരിക്കുവാനായില്ല.

“അപ്പൊ B. Ed കഴിഞ്ഞ് അനന്തു എന്റെയും മീനാക്ഷിയുടെയും ഒപ്പം സ്കൂളിൽ ജോയിൻ ചെയ്യുന്നുണ്ടോ?”

അവൾ കൈകൾ കെട്ടി വച്ചു അവനെ ഉറ്റു നോക്കി.

“ഏയ്‌ ഇതുവരെ തീരുമാനിച്ചില്ല……………………….എങ്ങനേലും കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ”

“നല്ലതുതന്നെ………………………..ഇപ്പൊ എവിടെ പോകുവാ?”

രാധിക അവന്റെ വരവിന്റെ ഉദ്ദേശ്യം അറിയാനുള്ള ത്വരയിൽ ചോദിച്ചു.

“ഞാൻ സീത അമ്മായിയുടെ റൂമിൽ പോകുവാ……………………. അവിടെ ഒരു ആൽബം ഉണ്ട് അതെടുക്കണം”

“അത്‌ ഞാൻ ജിത്തുവേട്ടന് എടുത്തു കൊടുത്തു അനന്തു”

വലതു ഭാഗത്തു നിന്നും മറ്റൊരു കിളി ശബ്ദം കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ട് പാറി വീണു.

വാതിൽ പടിയിൽ ചാരി നിൽക്കുന്ന മീനാക്ഷി.

അവളുടെ കണ്ണുകൾ തന്നെ വല്ലാതെ തഴുകുന്ന പോലെ അവന് തോന്നി.

“ആണോ ഞാനറിഞ്ഞില്ല……………………….എങ്കിൽ പിന്നെ ഞാൻ അങ്ങോട്ട് പോകട്ടെ നിങ്ങൾ സംസാരിക്ക്’

“അതെന്താ അനന്തു ഞങ്ങളോട് ഒന്നും സംസാരിക്കില്ലെ നീ?”

മീനാക്ഷി പരിഭവം നിറച്ചുകൊണ്ട് അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി.

“അയ്യോ അങ്ങനൊന്നുമില്ല…………………നിങ്ങൾ സംസാരിക്കുന്നതിനിടക്ക് ശല്യപ്പെടുത്താണ്ടാന്ന് വിചാരിച്ചു ”

അനന്തു മീനാക്ഷിയെ നോക്കി പറയുന്നതിനിടെ രാധികയിലേക്കും നോട്ടം പാറി വീണു.

അപ്പൊ അവൻ കണ്ടത് തന്നിലേക്ക് നീളുന്ന രാധികയുടെ ആരാധന നിറഞ്ഞ കണ്ണുകളെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *