വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

ബലരാമൻ തൊട്ടടുത്തുള്ള അനന്തുവിനെ കുലശേഖരന് മുന്നിൽ നിർത്തി.

ശേഷം അനന്തുവിനെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

അനന്തുവിനെ കണ്ടപ്പോഴെ എന്തോ ഒരു പന്തികേട് ആ ദുർമന്ത്രവാദിക്ക് തോന്നി.

അയാൾ അവനെ ചുഴിഞ്ഞു നോക്കുന്നതിനിടെ അഭൗമ്യമായ ഒരു സൗരഭ്യം അവിടെ വ്യാപിക്കുന്നതായി കുലശേഖരന് മനസിലായി.

അയാൾ ഒരു ഞെട്ടലോടെ ആ ഗന്ധം നാസികയിലൂടെ ആഞ്ഞു ശ്വസിച്ചു.

മാന്ത്രികത നിറഞ്ഞ ആ സൗരഭ്യം അയാളെ ഒന്നു കുഴക്കി.

തെല്ലോന്ന് മദോന്മത്തനാക്കി.

പെട്ടെന്നാണ് അയാളുടെ ചിന്താമണ്ഡലത്തിൽ ഒരു പേര് വന്നത്.

“കാമ പൂവ്”

അനന്തുവിൽ നിന്നും പൊഴിയുന്ന ആ ഗന്ധം മന്ത്രവാദം അനുഷ്ഠിക്കുന്നവർക്ക് മാത്രേ പ്രാപ്തമാകൂ എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

സംശയ ദൃഷ്ടിയുടെ അയാൾ ആദ്യമായി തന്റെ തിരുവാ തുറന്നു.

“എന്താണ് നാമധേയം?”

“അനന്തു ”

അവൻ മറുപടി പറഞ്ഞു.

“നക്ഷത്രം?”

“അറിഞ്ഞൂടാ”

“ജനന സമയമ”

“അതും അറിഞ്ഞൂടാ ”

അനന്തു തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി

തന്റെ ശൗര്യം ഒട്ടും കുറയാതെ കുലശേഖരൻ അവനെ വീണ്ടും ചുഴിഞ്ഞു നോക്കി.

അവന്റെ മുഖശാസ്ത്രം അയാൾ മനസിൽ ഗണിച്ചു നോക്കി.

അതിലൂടെ തന്റെ മന്ത്രശക്തികൾ ഉപയോഗിച്ച് അനന്തുവിന്റെ വേര് തേടിപ്പോകാൻ അയാൾ തീരുമാനിച്ചു

ഒരു നിമിഷം കണ്ണുകൾ പൂട്ടി അയാൾ അവന്റെ ജീവിതഗന്ധിയുടെ അന്തരാളങ്ങളിലേക്ക് ഇറങ്ങി ചെന്നു.

തന്റെ അകക്കാഴ്ച കൊണ്ട്.

അവന്റെ ഭൂത കാലത്തിലേക്ക് അയാൾ ഇറങ്ങി നോക്കുവാൻ തീരുമാനിച്ചു.

ഒരു ദിവ്യ ജ്യോതിസ് എന്ന പോലെയുള്ള അവന്റെ ഭൂത കാലത്തിലേക്ക് പ്രവേശിക്കുവാൻ അയാൾ തയാറായി.

Leave a Reply

Your email address will not be published. Required fields are marked *