മേനിയാകെ ഒരു തരിപ്പ് പടരുന്ന പോലെ.
അവന്റെ അഭൗമ്യ സൗന്ദര്യത്തെ അവൾ ആവോളം നുകരുകയായിരുന്നു.
അനന്തുവിൽ നിന്നും കണ്ണെടുക്കാൻ മറന്നുകൊണ്ട് അവൾ മതി മറന്നു നിന്നു.
മീനാക്ഷി അവളെ കുലുക്കി വിളിച്ചപ്പോഴാണ് രാധിക സ്വബോധം വീണ്ടെടുക്കുന്നത് തന്നെ.
അവർക്കിടയിൽ ഒരു പൊട്ടിച്ചിരി വിടർന്നു.
ഈ സമയമാണ് രാധികയുടെ അച്ഛൻ കുലശേഖരൻ അങ്ങോട്ടേക്ക് കടന്നു വന്നത്.
കറുപ്പ് നിറമുള്ള ജുബ്ബയും മുണ്ടും ആയിരുന്നു വേഷ്ടി.
കഴുത്തിൽ എന്തൊക്കെയോ മാലകളും കൈകളിൽ കാപ്പുകളും കാണാം.
നെറ്റിയിൽ ചുവപ്പും കറുപ്പും ചേർന്നൊരു തിലകക്കുറി.
കണ്ണുകൾ ചോരമയം.
അവയിൽ സുറുമയിട്ടിരിക്കുന്നു.
ഒരു ദുർ മന്ത്രവാദിയാണ് അയാൾ.
കൊടിയ ഘോര പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിത്വത്തിനുടമയുമായിരുന്നു.
അകത്തളത്തിലേക്ക് വന്ന കുലശേഖരന്റെ സാന്നിധ്യം അറിഞ്ഞതും അവിടെയുള്ളവരുടെയെല്ലാം നോട്ടം അയാളിലേക്ക് ആയിരുന്നു.
അൽപം അസ്വസ്ഥതയോടെ അയാൾ ആ നോട്ടങ്ങളെല്ലാം അവഗണിച്ചു.
MLA കൃഷ്ണൻ കുട്ടി കുലശേഖരൻ അദ്ദേഹത്തിന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട് ശങ്കരന് പരിചയപ്പെടുത്തി കൊടുത്തു.
കുലശേഖരനും ശങ്കരനും യതിയും പരസ്പരം പരിചയപ്പെട്ടു
കാവിയണിഞ്ഞു നിൽക്കുന്ന യതിയെ അദ്ദേഹം പുച്ഛത്തോടെയാണ് നോക്കിയത്.
പൊതുവെ ഇത്തരം ആളുകളെ അയാൾക്ക് ഇഷ്ട്ടമായിരുന്നില്ല.
താല്പര്യമില്ലായ്മയായിരുന്നു കാരണം.
ആരുമായും പരിചയപ്പെടുന്നതിനിടെ കുലശേഖരൻ സംസാരിച്ചിരുന്നില്ല.
ഗൗരവമുള്ള മുഖത്തെ ഒരു നേർത്ത ചിരി.
പിന്നെയൊരു കൂപ്പു കൈ.
അത്രമാത്രം.