വർക്കി : എടാ കള്ള…. എനിക്ക് ഇത് മതി.. ബാക്കി ഞാൻ നോക്കിക്കോളാം
അലക്സ് : പക്ഷെ അപ്പാ.. എനിക്ക് പേടി ഉണ്ട്.. മാത്യൂസ് അങ്കിലിനെ നമുക്ക് അറിയാം..അവളുടെ അമ്മ….
വർക്കി : അത് നീ എനിക്ക് വിട്ടേക്ക്.. ഞാൻ നോക്കിക്കോളാം
അങ്ങനെ വർക്കി അവരുടെ വീട്ടിൽ സംസാരിച്ചു എല്ലാം ശെരിയാക്കി. അവളുടെ അമ്മ ആദ്യം ഓടക്കായിരുന്നു… പിന്നെ അവൾ പോകുമെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് ആശ്വാസം ആയി.
അങ്ങനെ അവരുടെ കല്യാണം ഒറപ്പിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോയി. നാട്ടിൽ ചെന്നിട്ട് അവൻ ഒരു ദിവസം അഭിയുടെ വീട്ടിൽ പോയപ്പോൾ ആണ് അവന്റെ അമ്മ ലത അവനോട് വിശേഷം പറയുന്ന കൂട്ടത്തിൽ ഒരു കാര്യം പറയുന്നേ
ലത : മോനെ.. നിങ്ങൾ എപ്പോളും ഒരുമിച്ച് അല്ലെ…. അവനും കല്യാണപ്രായം ആയില്ലേ.
അവനോട് ഞാൻ പറഞ്ഞിട്ട് കേക്കുന്നില്ല. നീ ഒന്ന് പറയെടാ. നീ പറഞ്ഞാൽ അവൻ കേക്കും
അലക്സ് അതിനെ പറ്റി അവനോട് സംസാരിക്കാൻ പോയി.
അലക്സ് : എടാ… നിനക്ക് വേണ്ടേ ഈ കല്യാണം ഒന്നും
അവൻ ആദ്യം ഒഴിഞ്ഞ മാറാൻ നോക്കി. പക്ഷെ അലക്സ് വിട്ടില്ല… അവസാനം അവൻ കീഴടങ്ങി
അഭി : എടാ, എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറില്ല… എനിക്ക് ഒരാളോട് ഒരു ചെറിയ ഇഷ്ടം ഉണ്ട്.. പക്ഷെ അവൾക്ക് അത് ഇല്ലെങ്കിൽ പിന്നെ വല്യ പ്രശ്നം ആകും.
അലക്സ് : ആരാടാ ആള്..?
അഭി : അത്…. നമ്മുടെ ദേവ..
അലക്സ് : എനിക്ക് തോന്നി… ഇത് ഞാൻ നോക്കിക്കോളാം. എനിക്ക് വിട്ടേക്.
അഭി : എടാ, നീ എന്ത് ചെയ്യാൻ പോയാൽ… പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ…
അലക്സ് : നോക്കാം
അലക്സ് നേരെ ചെന്ന് ദേവയുടെ വീട്ടിൽ കാര്യം പറഞ്ഞു. അവർക്ക് ആ കാര്യത്തിൽ സന്തോഷം ഉള്ളായിരുന്നു. പക്ഷെ ദേവയുടെ ഇഷ്ടം അറിയേണ്ടേ….. അതാരുന്നു എല്ലാരുടെയും പ്രശ്നം.
അങ്ങനെ അവർ ഒരു പ്ലാൻ ഉണ്ടാക്കി… അവർ ദേവയോട് പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് എന്ന് പറഞ്ഞു. പയ്യനും ദുബായ് തന്നെ ഉള്ളത് ആണെന്നും ഒക്കെ പറഞ്ഞു. പെണ്ണ് കാണൽ എന്ന് കേട്ടപ്പോൾ തന്നെ ദേവയുടെ മുഖം വാടി . അവൾ ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും… അവസാനം അവളെ കൊണ്ട് അവർ സമ്മതിപ്പിച്ചു.