അലക്സ് : എടാ… നമുക്ക് ബിസ്സിനെസ്സ് ചെയ്യാം… വല്ലവന്റെയും കീഴെ പട്ടിയെ പോലെ പണി എടുക്കുന്നതിനെ കാൾ നല്ലത് സ്വന്തമായി കഷ്ടപ്പെട്ട് എന്തെങ്കിലും ആകുന്നത് അല്ലെ…
അഭി : നീ പറഞ്ഞത് ശെരിയാ പക്ഷെ നമ്മുടെ നാട്ടിൽ എന്ത് ബിസ്സിനെസ്സ് ചെയ്യും… അതുംകൂടെ പറ..
അലക്സ് : അതിന് നിന്നോട് ആര് പറഞ്ഞു നമ്മൾ നാട്ടില ചെയ്യുന്നേ എന്ന്….. നമുക്ക് ദുബായ് പോകാം
അഭി : Ok . സമ്മതിച്ചു പക്ഷെ എന്ത് ബിസ്സിനെസ്സ്… അതുടെ നീ പറ
അലക്സ് : എടാ… എന്റെ അപ്പന് ഒരു ഓട്ടോമാറ്റിക് ഡോറുകൾ ഉണ്ടാകുന്ന കമ്പനി ഉണ്ട്. അവിടെ ഡോർ ഉണ്ടാക്കുന്ന പരിപാടി മാത്രം ഉള്ളു… അത് ഫിറ്റ് ചെയ്യുന്നത് മറ്റുള്ളവരെ കൊണ്ട…. അപ്പൊ നമുക്ക് അത് ചെയ്യാല്ലോ… നമുക്ക് ചെന്ന് പുതിയ ഒരു കമ്പനി തുടങ്ങാം… എന്റെ അപ്പന്റെ മാത്രം അല്ല…മറ്റു കമ്പനികളിലും നമുക്ക് പണി ചെയ്യാലോ… എന്റെ മനസ്സ് പറയുന്നു ഇത് വിജയിക്കും എന്ന്… എന്താ നിങ്ങളുടെ അഭിപ്രായം….
അഭി : നീ പറഞ്ഞത് ഒക്കെ ശെരിയാ….. പക്ഷെ എങ്ങനാ കാര്യങ്ങൾ ഒക്കെ…..
അലക്സ് : അതൊക്കെ മീ എനിക്ക് വിട്… ഞാൻ നോക്കിക്കോളാം….. നമ്മൾ 3 പേരും പാർട്ണർസ് ആയി ഞാൻ കമ്പനി ലൈസൻസ് ഉണ്ടാക്കിക്കോളാം. നമ്മൾ രണ്ടും സൈറ്റിൽ ഒക്കെ വർക്ക് ചെയ്യുന്നു.. ഇവൾ ഓഫീസ് കാര്യം ഒക്കെ നോക്കുന്നു… എങ്ങനെ ഉണ്ട്….
ദേവ : Ok… എല്ലാം സെറ്റ്… നീ എന്റെ വീട്ടിൽ സംസാരിക്കേണം…
അങ്ങനെ അലക്സ് എല്ലാം ശെരിയാക്കി….
മധുവിനെ പിരിയുന്നതിൽ അവനു നല്ല വിഷമം ഉണ്ടായിരുന്നു….. അവൾക്കും അത് തന്നെ ആയിരുന്നു അവസ്ഥ… പക്ഷെ നല്ലതിന് അല്ലെ എന്ന് ഓർത്തു രണ്ട് പേരും സഹിച്ചു. മധു നാട്ടിൽ തന്നെ M-techin ചേർന്നു..
അങ്ങനെ അവർ 3 പേരും ദുബായിൽ പോയി… അവർ പ്രതീക്ഷിച്ചതിനെ കാൾ വിജയം ആയിരുന്നു അവരുടെ ബിസ്സിനെസ്സ്…. അങ്ങനെ എല്ലാം നല്ല രീതിയിൽ പോയി.
അങ്ങനെ അലക്സ്‌നു 26 വയസ്സ് അയാപ്പോൾ വർക്കി അവന്റെ തീരുമാനത്തെ പറ്റി ചോദിച്ചു
വർക്കി : എടാ.. എങ്ങനെ ആണ് കാര്യങ്ങൾ… ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ ഇല്ലേ… നിന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങള്ക്ക് അതുപോലെ ചെയ്യാമായിരുന്നു.
അലക്സ് : അപ്പാ, ഞാൻ ഇത് നേരത്തെ പറയേണ്ടത് ആയിരുന്നു… എനിക്ക് അവളെ പണ്ട് മുതൽ ഇഷ്ടം ആയിരുന്നു. നമ്മൾ സംസാരിച്ച സമയത്ത് ഞങ്ങൾ രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിരുന്നു.