അലക്സ് : ദേ ഈ രണ്ടിന്റെയും വീട്ടിൽ
മധു : അവിടെ എല്ലാം അറിയുമോ….
അലക്സ് : ഞാൻ നിന്നെ തപ്പി നടന്നതും ഒക്കെ അറിയാം…. കണ്ട് പിടിച്ചർഗ് മാത്രം അറിഞ്ഞിട്ട് ഇല്ല
മധു : അവിടെ പോകെണോ
അഭി : ആ ബെസ്റ്റ്… ഇന്ന് വന്നില്ലേൽ പിന്നെ വീട്ടൽ കേട്ടില്ല…. രണ്ടിനെയും
അവർ അങ്ങനെ അവിടുന്ന് ഇറങ്ങി അഭിയുടെ വീട്ടിലും ദേവയുടെ വീട്ടിലും പോയി…. രണ്ട് അമ്മമാർക്കും ഒരുപാട് സന്തോഷം ആയി… അങ്ങനെ അവര് അവിടുന്ന് ഇറങ്ങി. തിരിച്ചു വീട്ടിൽ വന്നു…. പിന്നെ ഉള്ള ഒരാഴ്ച അവൾ അവിടെ താമസിച്ചു. അനിയമ്മയും മധുവും ഒരുപാട് അടുത്തു. പക്ഷെ അവർ തമ്മിൽ ഉള്ള പ്രേമത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല.. പോകുന്നതിന്റെ തലേ ദിവസം രാത്രി അത്താഴം കഴിഞ്ഞു അലക്സ് കിടക്കാൻ പോകുവാരുന്നു…. അപ്പോൾ ആണ് വർക്കി അവന്റെ റൂമിൽ വന്നിട്ട് അവനെ വിളിക്കുന്നത്..
വർക്കി : ഫ്രീ ആണോ…
അലക്സ് : ആണ് അപ്പാ… എന്താ
വർക്കി : എങ്കിൽ നീ ടെറസിലോട്ട് വാ
അങ്ങനെ അവർ ടെറസിൽ നിന്ന് കൊറച്ചു സംസാരിച്ചു.
വർക്കി : ഞാൻ ഇതുവരെ നിന്നെ ഒരു കാര്യത്തിലും നിർബന്ധിച്ചിട്ട് ഇല്ല… ഈ കാര്യത്തിലും ചെയ്യില്ല… എന്നാലും പറയുവാ…. എനിക്ക് പണ്ട് നീയും മധുവും തമ്മിൽ ഉള്ള കൂട്ട് ഒക്കെ കാണുമ്പോൾ പ്രായം ആകുമ്പോൾ നിങ്ങളെ ഒന്നിപ്പിക്കേണം എന്ന് ഉണ്ടായിരുന്നു… ചിലപ്പോൾ എന്റെ പഴയ ചിന്താഗതി ആരികാം.. കാരണം നല്ല സുഹൃത്തുക്കൾക്ക് മാത്രമേ ഒന്നാവാൻ പറ്റു.. അല്ലെങ്കിൽ ആ ബന്ധത്തിന് ഒരു സ്ഥിരത കാണില്ല… നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ.. നിന്നെ തടയാൻ ഒന്നും അല്ല ഞാൻ സംസാരിച്ചേ… നിനക്ക് ജീവിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിട്ട് ഉണ്ട്.. പക്ഷെ അതിൽ കാര്യം ഇല്ല….. നമ്മുടെ ഇപ്പൊ ഉള്ള ബിസ്സിനെസ്സ് സൈമൺ നല്ല രീതിയിൽ നോക്കുന്നുണ്ട്.. നിങ്ങളുടെ പഠിത്തം ഇനിയും ഒരു വർഷം കൂടി അല്ലെ ഉള്ളു… എന്നിട്ട് നീ ദുബായ് വാ.. നമുക്ക് തീരുമാനിക്കാം എല്ലാം. ബസ്സിനെസ്സിൽ നീ മുന്നേരും എന്ന് എനിക്ക് ഉറപ്പുണ്ട്… നിനക്ക് വന്നതിനു ശേഷം പുതിയ ഒരെണ്ണം തുടങ്ങാം… അതൊക്ക കഴിഞ്ഞു സമയം ആകുമ്പോൾ ഞാൻ പറഞ്ഞ കാര്യം നീ ചിന്തിക്കേണം… ഒരുപാട് നേരത്തെ ആണ് പറഞ്ഞത് എന്ന് അറിയാം.. പക്ഷെ കാര്യം മനസ്സിലാക്കേണ്ട പ്രായം നിനക്ക് ആയി എന്ന് തോന്നി…. പോയി കിടന്നോ… ഗുഡ് നൈറ്റ്
ഇതും പറഞ്ഞു വർക്കി അവിടുന്ന് പോയി
അലക്സ് വർക്കി പറഞ്ഞ കാര്യങ്ങൾ ചിന്ദിക്കുക ആയിരുന്നു. അപ്പോൾ തന്നെ അവൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചു.
അങ്ങനെ അവർ തിരിച്ചു കോളേജിൽ പോയി. ദിവസങ്ങൾ കടന്നു പോയി അങ്ങനെ അവരുടെ കോളേജ് ജീവിതം നല്ല രീതിയിൽ തന്നെ അവസാനിച്ചു.
അങ്ങനെ അടുത്തത് എന്ത് എന്ന ചോദ്യം ചോദിച്ചു 3 പേരും നിന്നു. അലക്സ് അവന്റെ അഭിപ്രായം പറഞ്ഞു.