അത് കേട്ടപ്പോൾ അലക്സ് മാറ്റവരെ രണ്ട് പേരെയും കണ്ണ് കാണിച്ചു… അത് മനസ്സിലായ പോലെ അവരുടെ അവിടുന്ന് മാറി….
അലക്സ് : എന്താ മധുക്കുട്ടി… എന്റെ വീട്ടിൽ വരാൻ ഇഷ്ടം അല്ലെ……
മധു : അങ്ങനെ ഒന്നും പറയാല്ലേ….. എനിക്ക് അറില്ല…. അനിയമ്മക്ക് ഒക്കെ എന്നെ ഇഷ്ടം ആയില്ലെങ്കിലോ…..ചിലപ്പോൾ ഓർമ ഇല്ലെങ്കിലോ…… ലീവിന് വന്നിട്ടുണ്ട് എന്നല്ലേ നീ പറഞ്ഞെ….
അലക്സ് : അയ്യേ… അതാണോ…. നമ്മൾ ഇപ്പൊ ഒന്നും പറയുന്നില്ല….. സമയം ആകട്ടെ….. നിനക്ക് അറിയില്ലേ അവരെ…. നിന്നെ വല്യ കാര്യമാ അവർക്ക്….. നിന്നെ അവർ മറക്കുമോ….. നമുക്ക് നാളെ പോകാം… എന്റെ പൊന്ന് വാ
മധു : അഹ്…. വരാം
പിറ്റേ ദിവസം അവർ തിരിച്ചു പോകാൻ റെഡി ആയി….. ബുള്ളറ്റിൽ പോകാൻ ആരുന്നു അവരുടെ തീരുമാനം….. അഭിയും ദേവയും ഒരു വണ്ടിയിലും….. അലക്സ്um മധുവും മറ്റേ വണ്ടിയിലും ആയി ആണ് അവർ പോയത്….. അങ്ങനെ അവർ എല്ലാരും കൂടി അലെക്സിന്റെ വീട്ടിൽ എത്തി. അലക്സ് മധുവിനെ കിട്ടിയ കാര്യമോ ഒന്നും അവരോട് പറഞ്ഞിട്ട് ഇല്ലാരുന്നു… അവർക്ക് സുപ്രൈസ് കൊടുക്കാൻ ആരുന്നു അവന്റെ പ്ലാൻ. അവർ വീട്ടിൽ എത്തി… വർക്കി അവരെ അകത്തോട്ടു ക്ഷണിച്ചു… മധുവിനെ കണ്ടില്ല എന്നത് ആണ് സത്യം… ബാക്കി 3 പേരെയും പുള്ളിക്ക് അറിയാം…. അകത്തു എത്തീട്ടു ആണ് അയാൾ മധുവിനെ കാണുന്നത്…
വർക്കി : ഇതേതാ പിള്ളേരെ നിങ്ങടെ കൂടെ പുതിയ ഒരു ആളും കൂടി….
അപ്പൊ അഭിയും ദേവയും അലക്സ്നെ നോക്കി… ഇത് കേട്ടോണ്ട് ആണ് ആണിയും വരുന്നത്
ആനി : നിങ്ങൾ വന്നോ മക്കളെ…. യാത്ര ഒക്കെ സുഖം അല്ലാരുന്നോ…. അല്ല, ഇതാരാ പുതിയ ഒരാൾ….
വർക്കി : ഞാനും അത് തന്നെയാ ചോദിച്ചോണ്ട് ഇരുന്നേ…..
അലക്സ് : ഇത് മധു…. ഞങ്ങളുടെ കൂടെ പഠിക്കുന്നതാ……
വർക്കി : അതെന്നാടാ.. നിനക്ക് മധു എന്നാ പേര് ഉള്ളവരോട് മാത്രമേ കൂട്ട് കൂടാൻ പറ്റത്തൊള്ളോ
വർക്കി ഒരു തമാശ പോലെ ചോദിച്ചു…..