ദേവ : ഞാൻ ദേവലക്ഷ്മി.. എല്ലാരും ദേവ എന്ന് വിളിക്കും
അഭി : ഞാൻ അഭിനവ്.. എല്ലാരും അഭി എന്ന് വിളിക്കും…. പിന്നെ ഇത് അലക്സ്…. ഇവനെ എല്ലാരും അലക്സ് എന്ന് തന്നെയാ വിളിക്കുന്നെ… ആരോ കൊറച്ചു കേറി മാത്രം അലെക്സി എന്ന് വിളിക്കും.
ആ പേര് കേട്ടപ്പോൾ മധുവിന്റെ കണ്ണ് വിടർന്നു. പക്ഷെ പ്രതീക്ഷ നഷ്ടം ആയി ഇരിക്കുന്ന 3 പേർക്കും അതൊന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല. പ്രേത്യേകിച്ചു അലക്സ്.. അവളെ ശ്രെദ്ധിക്കുക കൂടെ ചെയ്തില്ല.
മധു : എങ്കിൽ ഞാനും അലെക്സി എന്ന് വിളിച്ചോട്ടെ….
അലക്സ് : വേണ്ട… എനിക്ക് അത് ഇഷ്ടം അല്ല.
ഇതും പറഞ്ഞു അവൻ അവിടുന്നു മാറി. പെട്ടെന്ന് കേട്ടപ്പോൾ മധുവിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ അവർ അത് കാണാതെ അവൾ മറച്ചു.
ദേവ : മധുവിന് ഒന്നും തോന്നരുത്.. അവൻ അങ്ങനാ… പെട്ടെന്ന് ദേഷ്യം വരും.. സോറി
മധു : ഏയ്യ് അതൊന്നും സാരമില്ല…. ഞാൻ ചുമ്മാ ചോദിച്ചു എന്നെ ഉള്ളു.
അങ്ങനെ അവർ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിന്റെ വാതിക്കൽ അലക്സ് നിപ്പുണ്ടായിരുന്നു. അവർ ക്ലാസ്സിൽ കേറി. വല്യ ടൂർ ബാഗുമായി ചെന്ന് അവരെ എല്ലാരും അതിശയത്തോടെ നോക്കി..
രാവിലെ കുറച്ചു ബോറു പരിപാടികൾ ആയിരുന്നു… അങ്ങനെ സമയം പോയി. ഉച്ച ആയപ്പോൾ അവർ ഒന്ന് ഫ്രീ ആയി. അപ്പോൾ മധു ദേവയുടെ അടുക്കൽ ചെന്നു..
മധു : ദേവ.. നിങ്ങൾ എവിടാ താമസം..
ദേവ : ഹോസ്റ്റലിൽ ആണെടി. ഇപ്പോൾ പോയി സംസാരിക്കേണം.. അവന്മാർക് വേണ്ടി നോക്കി നിക്കുവാ
മധു : ഞാനും ഹോസ്റ്റൽ തന്നെയാ… നമുക്ക് ഒരേ റൂമിൽ നിക്കാം.. പ്ലീസ്
ദേവ : അതിന് എന്തിനാ പെണ്ണെ പ്ലീസ് ഒക്കെ…. നമുക്ക് ഒരേ റൂമിൽ നിക്കാം.. പോരെ….. നീ നിക്ക് അവന്മാർ വരട്ടെ….
മധു : ആ ok ഡീ താങ്ക്സ്….. നിങ്ങൾ പണ്ട് മുതൽ കൂട്ടിക്കാർ ആണോ….
ദേവ : അതെ ഡീ….. ദാ അവന്മാർ വന്നു….
അങ്ങനെ അവർ പോയി കാര്യങ്ങൾ ഒക്കെ ശെരി ആക്കി.. ഹോസ്റ്റലിൽ താമസം ആക്കി.