കാത്തിരിപ്പിന്റെ സുഖം 5 [malayali]

Posted by

കാത്തിരിപ്പിന്റെ സുഖം 5

Kaathirippinte Sukham Part 5 | Author : malayali

[ Previous Part ]

 

ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… കുറച്ചു തിരക്കുകൾ ആയിരുന്നു

അപ്പോൾ തുടരാം അല്ലെ

 

അവർ പോകുന്നതിന് മുൻപ് വർക്കി അലക്സ്‌നു  ഒരു സമ്മാനം നൽകി. അവന്റെ അപ്പുപ്പൻ സാക്ഷാൽ കവലയിൽ മണിക്കുഞ്ഞിന്റെ വണ്ടി പണിഞ്ഞു നേരെ കണ്ടിഷൻ ആക്കി കൊടുത്തു. ഒരു 1956 മോഡൽ Royal Enfield Standard 500 ബുള്ളറ്റ്. ഇംഗ്ലണ്ടിൽ നിന്നും സായിപ്പുമ്മാർ നേരിട്ട് ഇറക്കിയ വണ്ടി. അത് അലെക്സിന്റെ പടകുതിര ആയി മാറി.

അഭിക്ക് നേരത്തെ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. ആവർ രണ്ട് പേരും അവരവരുടെ വണ്ടിയുമായി കൊച്ചിയിലേക്ക് വിട്ടു. 3 പേരും ബുള്ളറ്റിൽ ആണ് പോയത്.

അവിടെ അവർക്ക് ഹോസ്റ്റൽ ഒന്നും റെഡി ആയിട്ട് ഇല്ലായിരുന്നു. അതുകൊണ്ട് അവർ നേരിട്ട് കോളേജിലോട്ട് ആണ് പോയത്. കയ്യിൽ വല്യ ബാഗുകളുമായി ഗുടു ഗുടു ശബ്ദത്തോടെ അവർ കോളേജ് ഗേറ്റ് കടന്ന് അകത്തോട്ടു കേറി. അവരുടെ വരവ് കണ്ട് തന്നെ കുറെ കണ്ണുകൾ അവരുടെ മേൽ പതിച്ചു. എങ്ങനെ പതിയാതെ ഇരിക്കും… ഫസ്റ്റ് ഡേ ക്ലാസ്സിന് വല്യ ടൂർ ബാഗുമായി വന്നാൽ ആരേലും നോക്കാതെ ഇരിക്കുമോ.

ചെന്നു കേറി കൊടുത്തതോ സീനിയർസിന്റെ അണ്ണാക്കിലോട്ട്.

സീനിയർ 1 :  ഡാ… ഡാ…3 ഭാണ്ടാകെട്ടും ഇങ്ങോട്ട് വന്നേ….

അഭി : ഞങ്ങളെ ആണോ ചേട്ടാ…?

സീനിയർ 2 : അതേടാ… നിങ്ങളെ തന്നെ… ഇങ്ങോട്ട് വാ 3 എണ്ണവും

ദേവ : മക്കളെ പെട്ടു…. ഭാ ചെല്ലാം.

സീനിയർ 3 : എന്താടാ നിനക്ക് ഒക്കെ വരാൻ ഒരു മടി….

അഭി : എന്താ ചേട്ടാ വിളിച്ചേ….

സീനിയർ 1 : എന്താടാ നിന്റെ ഒക്കെ പേര്..

ദേവ : ഞാൻ ദേവലക്ഷ്മി
അഭി : ഞാൻ അഭിനവ്.. ഇത് അലക്സ്‌

സീനിയർ 2 : അതെന്നാടാ ഇവന് പേര് പറഞ്ഞാൽ… പൊട്ടൻ ആണോ ഇവൻ

കേട്ട ഉടനെ അലെക്സിന്റെ കൈ തരിച്ചു. പക്ഷെ അവൻ ശാന്തം ആയി സംസാരിച്ചു

Leave a Reply

Your email address will not be published.