‘ മുടി വടിച്ചിട്ട് പോ പെണ്ണെ…. മനുഷ്യനെ നാണം കെടുത്താതെ…!’
എന്ന് പറേന്നത് എങ്ങനാ…? ഇനി എന്തേലും ആവട്ടെ..
നാരായണി ആശ്വസിച്ചു
എട്ടര കഴിഞ്ഞപ്പോഴേക്കും പട്ടണത്തിൽ പോയ ഓട്ടോ റിക്ഷ പറഞ്ഞ് വിട്ടതിന് ശേഷം അവിടെ നിന്നും മറ്റൊന്ന് പിടിച്ചത് നാരായണിയുടെ കാഞ്ഞ ബുദ്ധിയായിരുന്നു
വീട്ടിനടുത്ത് പരിചയക്കാരായ റിക്ഷാക്കാർ അറിയാതിരിക്കാൻ ഉള്ള ബുദ്ധി !
( പണ്ട് കല്യാണത്തിന് മുൻപ് മറുക് കാട്ടാൻ ചെന്നത് അങ്ങനെയായിരുന്നു, നാരായണി!)
ഒമ്പതര ആവും മുമ്പ് രജനിയുടെ ഓട്ടോ ബംഗ്ലാവിന്റെ കൂറ്റൻ ഗേറ്റിന് മുന്നിൽ എത്തി
രജനി സ്ഥലം അത് തന്നെ എന്ന് മനസ്സിലാക്കി ഓട്ടോ പറഞ്ഞ് വിട്ടു
വെള്ള യൂണിഫോമുള്ള കൊമ്പൻ മീശക്കാരൻ സെക്യുരിറ്റി ഗേറ്റ് തുറക്കും മുൻപേ ഒരു ഓത്ത ചിരി ചിരിച്ച് ചോദിച്ചു
‘ രജനി….. കുഞ്ഞ്…..?
അയാളുടെ രൂപവും അന്തരീക്ഷവും ഒക്കെ കണ്ട് രജനി ഉള്ളാലെ ഭയന്നു…. എങ്കിലും വേച്ച് വേച്ച് പറഞ്ഞു,
‘ അ…. തെ..!’
‘ വാ വാ…. അങ്ങുന്ന് നേരത്തെ എത്തി..’
അയാൾ ഗേറ്റ് തുറന്നു
രജനി അകത്ത് കയറി
സെക്യുരിറ്റി അകത്ത് നിന്നും ഗേറ്റ് അടച്ചു
‘ വാ….’
അയാൾ മുമ്പേ നടന്നു…,
രജനി അയാളെ പിന്തുടർന്നു
‘ എന്ത് നല്ല മനുഷ്യൻ ആണെന്നോ അങ്ങുന്ന്…? പാവങ്ങൾക്ക് ദൈവമാ…’
രജനി ഒന്നും ചോദിക്കാതെ തന്നെ അയാൾ മേനോൻ അങ്ങുന്നിനെ പൊക്കി പറഞ്ഞു തുടങ്ങി