രാഹുൽ പറഞ്ഞത് പോലെ അഞ്ജലി ബെഡ് നേരെ ഇട്ടു. ഈ സമയം രാഹുൽ ചെന്ന് വാതിൽ തുറന്നു
ഋഷി -ആ രാഹുൽ നീ പോയില്ലേ
രാഹുലിന് പെട്ടന്ന് ഒരു ബുദ്ധി തോന്നി ആദ്യം തന്നെ ഋഷിയെ ചോദ്യം ചെയ്താൽ അവൻ ഒഴിഞ്ഞു മാറിക്കോളും എന്ന് രാഹുലിന് തോന്നി. രാഹുൽ കുറച്ചു ദേഷ്യത്തോടെ മറുപടി പറഞ്ഞു
രാഹുൽ -ഞാൻ പോവാത്തത് അവിടെ നിൽക്കട്ടെ നീ എന്തെ ഇത്ര വൈകിയേ
ഋഷി -അത് പിന്നെ അഞ്ജലി എന്തെ
രാഹുൽ -നീ വിഷയം മാറ്റണ്ട
ഋഷി -എടാ അവിടെ ഒന്നും രണ്ടും പറഞ്ഞ് നിന്ന് പോയി
രാഹുൽ ഋഷിയുടെ കൈ മണത്തു
രാഹുൽ -നീ വലിച്ചട്ടുണ്ടോ
ഋഷി -ഉവ്വാ ഒരു സിഗരറ്റ് ആണ്. നീ പഴേ പറ അഞ്ജലി കേൾക്കും
രാഹുൽ -മ്മ് ഇത്തവണ ക്ഷമിച്ചു മേലാൽ ആവർത്തിക്കരുത്
ഋഷി -മ്മ്
രാഹുൽ സ്നേഹത്തോടെ ഋഷിയോട് പറഞ്ഞു
രാഹുൽ -എടാ ഞാൻ പോവാഞ്ഞത് വേറെ ഒന്നും അല്ല. അഞ്ജലി ഒറ്റക്ക് അല്ലെ പിന്നെ ഇടിവെട്ട് അഞ്ജലിക്ക് പേടിയാണെന്ന് പറഞ്ഞു