💖അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Posted by

അവളും ഞാനും തമ്മിൽ

Avalum Njaanum Thammil | Author : Dathathreyan

 

ഒരു പരീക്ഷണം ആണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.

ചാച്ചാ……ഛാ…..
Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു.
ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ
ചാച്ചാ ചിച്ചി മുള്ളണം………
വാടി ചക്കരെ …….
ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.

ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി അവളുടെ രണ്ടു കവിളിലും മാറി ഉമ്മ കൊടുത്തു.മണിക്കുട്ടിയും അത് പോലെ തിരികെ അമ്മക്കും ഉമ്മ കൊടുത്തു.

‘നീ ഇറങ്ങുവാണോ അഭി’. അമ്മ

അമ്മ ഗായത്രീ ദേവി, കേളേജ് അദ്ധ്യാപിക ആയിരുന്നു. 4 വർഷം മുൻപ് VRS എടുത്തു ജോലി ഉപേക്ഷിച്ചു എന്റെ മണിക്കുട്ടിയെ നോക്കാൻ വേണ്ടി.

‘ അതേ അമ്മേ’
‘നിക്കടാ കഴിച്ചിട്ട് പോകാം ‘
‘വേണ്ട അമ്മേ ഞാനും കണ്ണനും കൂടി പുറത്തൂന്ന് കഴിച്ചോളാം ‘
മ്മ്… അമ്മ ഒന്നു മൂളി

ഞാൻ ബാഗും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. മണിക്കുട്ടിയേം കൊണ്ട് അമ്മയും കൂടെ വന്നു

‘ ഇന്നു നേരത്തേ പോവാണോടാ’

Sitout ൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെ കണ്ട് തിരക്കി. അച്ഛൻ ദേവനാരായണൻ , Retired villege officer ആണ്. ഇപ്പൊ വിശ്രമ ജീവിതം.
അതെ അച്ഛാ ഇന്ന് ഒരു മീറ്റിങ് ഉണ്ട്

മ്മ്.

Leave a Reply

Your email address will not be published. Required fields are marked *