നീ എന്നും എന്റെയാണ് [Malayali]

Posted by

 

മധു : ഓക്കേ വിനു, നിങ്ങളുടെ ഗാരേജ് നെയിം ആൻഡ് നമ്പർ തരാംമോ?

വിനു : ആരതി മോട്ടോർ ഗാരേജ്. നമ്പർ
99XXXXXXXX

മധു : താങ്ക്സ് വിനു

വിനു : ഇട്സ് മൈ Pleasure

ഇതും പറഞ്ഞ് വിനു അവിടെനിന്ന് പോയി

ഒരാഴ്ചയ്ക്കുശേഷം അവൻ മധുവിന്റെ കാർ അവരുടെ വർക്ഷോപ്പിൽ കണ്ടു.

വീടിനോട് ചേർന്ന് തന്നെയായിരുന്നു വർഷോപ്പ്.

 

അവൻ അവിടെ ചെന്ന് നോക്കുമ്പോൾ വെയിറ്റിംഗ് റൂമിൽ മധുവിനെയും കണ്ടു.
ഉടനെതന്നെ അവൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. അവൾ അത് നിരസിച്ചെങ്കിലും അവൻ വിട്ടുകൊടുത്തില്ല. അവസാനം അവൾക്ക് അവന്റെ ക്ഷണം സ്വീകരിക്കേണ്ടിവന്നു

 

വീട്ടിൽ ചെന്ന ഉടനെ അവൻ അമ്മയ്ക്കും അനിയത്തിക്കും അവളെ പരിചയപ്പെടുത്തിക്കൊടുത്തു.
അവന്റെ അമ്മ അവളെ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അത് സ്നേഹപൂർവ്വം തിരുത്തി മധു എന്നാക്കി.
അവന്റെ അനിയത്തി ആണെങ്കിലും അവളോട് വളരെ കൂട്ടായി.

ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ മരിച്ചു പോയ അവൾക്ക് അവന്റെ വീട്ടുകാരോട് ഒരുപാട് സ്നേഹം തോന്നി.

ഇറങ്ങുന്നതിന്മുൻപ് ഇനിയും വരണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു അവളെ അവർ യാത്ര അയച്ചത്. അവന്റെ വീട്ടിൽ എല്ലാവർക്കും അവളെ ഭയങ്കര ഇഷ്ടപെട്ടിരുന്നു.

ഇത്രയും നാളും ഒറ്റയ്ക്ക് ജീവിച്ച് അവൾക്ക് അതൊരു പുതിയ അന്തരീക്ഷമായിരുന്നു. അവൾക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു. ആ ഇഷ്ടം പതിയെ അവൾക്ക് അവനോടുള്ള പ്രേമമായി മാറി.
പക്ഷെ അവൾക് അവനോട് അത് എങ്ങനെ പറയേണം എന്ന് അറിയില്ലായിരുന്നു.

വളരെ വേഗം തന്നെ അവൾ അവിടുത്തെ ഒരു കുടുംബാംഗമായി മാറി. എന്നാലും അവൾക് അവനോട് ഇത് പറയാൻ മടി ആയിരുന്നു. അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു, പക്ഷെ തനിക്ക് അതിനുള്ള അർഹത എന്ന് അവൻ സ്വയം പഠിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം അവൾ അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടിയെ കണ്ടു.അവളുടെ പേര് ഇന്ദു എന്ന് ആണെന്നും അത് അവന്റെ മുറപ്പെണ്ണ് ആണെന്ന് അവൾ അവരിൽ നിന്ന് മനസ്സിലാക്കി. അവൾക്ക് അവനെ നഷ്ടപ്പെടുന്നതായി തോന്നി.
ഇന്ദു : വിനുവേട്ടൻ എന്തിയെ അമ്മേ?

അമ്മ : അവൻ വെളിയിൽ പോയതാ പെണ്ണെ.

ഇന്ദു : അല്ലെങ്കിലും ഈ വിനുവേട്ടന് എന്നോട് സ്നേഹമില്ല. എന്നെ കണ്ടിട്ട് പോയാൽ പോരാരുന്നോ

Leave a Reply

Your email address will not be published. Required fields are marked *