എന്നോട് ദേഷ്യപ്പെട്ടു. ആ നിമിഷത്തിൽ മോൻറെ അപ്പൻ എൻറെ സൈഡ് നിന്നിട്ട് പറഞ്ഞു. എൻറെ ചേട്ടാ ആനി ചേച്ചി പറഞ്ഞത് ശരിയല്ലേ ചേട്ടൻറെ കൂട്ടുകാർ ഒക്കെ ആയിരിക്കാം. പക്ഷേ അത് ആനി ചേച്ചിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്. മോൻറെ അപ്പൻറെ മുന്നിൽവച്ച് ചീത്ത പറഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി. എൻറെ കണ്ണ് നിറഞ്ഞു ഞാൻ അവരുടെ അടുത്ത് നിന്നും പോന്ന അടുക്കളയിൽ കേറി അൽപനേരം കരഞ്ഞു. അപ്പോൾ ഞാൻ കേട്ടു മോൻറെ അപ്പൻ പുള്ളിക്കാരൻ ഓട് ഇങ്ങനെ പറയുന്നത്.
എൻറെ ചേട്ടാ അവരിൽ ആരെങ്കിലും ആനി ചേച്ചിയോട് അപമര്യാദയായി പെരുമാറി കാണും. അതു കൊണ്ടാണ് ചേച്ചി ഇങ്ങനെ സങ്കടം പറഞ്ഞത്. അന്ന് അവർ മദ്യം കഴിക്കൽ നേരത്തെ നിർത്തി മോൻറെ അപ്പൻ എൻറെ അടുത്ത് വന്നിട്ട് പറഞ്ഞു.
ചേച്ചി എനിക്ക് ഒരു കാര്യം മനസ്സിലായി. ചേച്ചിക്ക് ഇങ്ങനെ വന്നിരുന്നു മദ്യം കഴിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്. എൻറെ ആനി ചേച്ചിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ഞാനും വരുന്നില്ല.
അപ്പോൾ തന്നെ ഞാൻ മോൻറെ അപ്പനോട് പറഞ്ഞു. എടോ താൻ ഇവിടെ വന്നിരുന്നു പുള്ളി കാരൻറെ കൂടെ മദ്യം കഴിക്കുന്നതിൽ എനിക്ക് യാതൊരു വിരോധവുമില്ല. താൻ ഇങ്ങനെ വന്നിരുന്നു കഴിക്കുന്നതാണ് ശരി. അതൊക്കെ പോട്ടെ എൻറെ മനസ്സിലുള്ള വിഷമം തനിക്ക് എങ്ങനെ മനസ്സിലായി.
അപ്പോൾ മോൻറെ അപ്പൻ എന്നോട് പറഞ്ഞു. എൻറെ ആനി ചേച്ചിയുടെ മനസ്സ് എനിക്ക് വായിച്ചെടുക്കാൻ കഴിയും. ആ കൂട്ടുകാരിൽ ആരോ ചേച്ചിയോട് അപമര്യാദയായി പെരുമാറിയില്ലേ. ഞാൻ പറഞ്ഞത് ശരിയല്ലേ.
എടോ താൻ പറഞ്ഞത് തീർത്തും ശരിയാണ്. എടോ ആ കൂട്ടുകാരിൽ ഒരാൾക്ക് എന്നോട് പ്രേമം ആണെന്ന. എന്നെ ഇഷ്ടമാണെന്ന് ഓക്കേ ഇടക്ക് എൻറെ അടുത്ത് പറയുകയും പ്രകടിപ്പിക്കുകയും ചെയ്തു ഉണ്ട്.
അപ്പോൾ മോൻറെ അപ്പൻ എന്നോട് ചോദിക്കുകയാണ്. എന്നിട്ട് ആനിചേച്ചി എന്ത് മറുപടി കൊടുത്തു.
ഞാൻ അയാൾക്ക് തക്കതായ മറുപടി കൊടുത്തു.
അതു നല്ല കാര്യം ചേച്ചി. പുള്ളിക്കാരൻ ഇങ്ങനെ ആയതുകൊണ്ടാവാം അയാൾ ചേച്ചിയെ ഒന്ന് മുട്ടി നോക്കാം എന്ന് കരുതിയത്. ശരി ചേച്ചി ഞാൻ പോകുന്നു.
ഞാൻ പറഞ്ഞു എടോ ഞാൻ ഇങ്ങനെ പറഞ്ഞു എന്നു വിചാരിച്ച് താൻ നാളെമുതൽ വരാതെ ഇരിക്കരുത്. താൻ ഇവിടെ വന്നിരുന്നു മദ്യം