എത്തിക്സുള്ള കളിക്കാരൻ [Dhananjay]

Posted by

എത്തിക്സുള്ള കളിക്കാരൻ

Ethiksulla Kalikkaran | Author Name : Dhananjay

 

ഒരു വിതുമ്പൽ കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീച്ചത്.. ബെർത്തിൽ ഏതോ മൂലയ്ക്ക് കിടന്ന ഫോൺ തപ്പിയെടുത്തു ഓൺ ആക്കി നോക്കിയപ്പോ സമയം മൂന്ന് കഴിഞ്ഞിരുന്നു.. ഇതാരപ്പാ രാത്രി മൂലയ്ക്കിരുന്നു കരയുന്നെ എന്നായി ചിന്ത..

നൈസ് ആയിട്ട് ശബ്ദം ഉണ്ടാക്കാതെ സൈഡിലെ ബെർത്തിൽ നോക്കി.. ആ പാണ്ടിയുടെ നല്ല കൂർക്കം വലി കേൾക്കാം.. അവൻ അല്ല എന്തായാലും.. ഏതോ പെണ്ണാണ് ഏങ്ങലടിച്ചു കരയുന്നെ .. പാണ്ടിയുടെ താഴത്തെ ബെഡിൽ നോക്കി.. ദേ വൈശാലി ചേച്ചി എണീച്ചിരിക്കുന്നു .. ഇവർ എന്തിനാ ഇരുന്നു മോങ്ങുന്നേ.. വൈകിട്ട് കമ്പനി അടിച്ചപ്പോ നല്ല ഹാപ്പി ആയിരുന്നല്ലോ.. എന്തായാലും പാണ്ടിയുടെ ശല്യം ഇല്ലാതെ സൊള്ളാൻ കിട്ടിയ സമയം കളയണ്ട എന്ന് കരുതി സൗണ്ട് ഉണ്ടാക്കാതെ താഴേക്ക് ഇറങ്ങി..

താഴത്തെ ബെർത്തിൽ ഒന്നും ആളില്ല.. നേരത്തെ ഉണ്ടായിരുന്ന ഹിന്ദിക്കാരൻ ഇറങ്ങി എന്ന് തോന്നുന്നു.. എന്ത് കൊണ്ടും നല്ല സമയം.. ചേച്ചി ജനലിനോട് ചേർന്ന് ഇരിക്കുവാണ്.. ട്രെയിൻ സ്പീഡിൽ ഒരു സ്റ്റേഷൻ കടന്നു പോയ ടൈമിൽ ആ മുഖത്തെ കണ്ണീർ ഞാൻ മുകളിൽ ഇരുന്നേ കണ്ടിരുന്നു.. ഞാൻ താഴേക്ക് ഇറങ്ങുന്ന കണ്ടാകണം അവർ സാരി തലപ്പ് എടുത്തു കണ്ണൊക്കെ തുടച്ചു.. എന്നാലും ഏങ്ങലടി എങ്ങും പോയില്ല.. ഞാൻ ചേച്ചിക്ക് എതിരായി ജനലിന്റെ സൈഡിൽ ഇരുന്നു..

“എന്ത് പറ്റി ചേച്ചി”..

“എന്റെ ബാഗൊന്നും കാണാനില്ല കൃഷ്ണാ.. ഞാൻ താഴെ വച്ച് കിടക്കുവായിരുന്നു.. ഉറങ്ങി പോയി.. ഇപ്പൊ നോക്കുമ്പോ ഒന്നും കാണാനില്ല”

“എന്റെ ചേച്ചി… ഇതൊക്കെ നോക്കണ്ടേ.. കേരളം വിട്ടാൽ എല്ലാം കള്ളന്മാരാ.. അതും കേരളം എസ്പ്രെസ്സിൽ ഇതൊക്കെ അറിഞ്ഞൂടെ ” എന്നും പറഞ്ഞു ഞാൻ ഒരു ലൈറ്റ് ഇട്ടു..

ചേച്ചി മിണ്ടിയില്ല… പക്ഷെ ആ വെളിച്ചത്തിൽ ആ കണ്ണ് വീണ്ടും നിറഞ്ഞു കവിഞ്ഞു കണ്ണീർ ഒരു ചാലായി ഒഴുകി വരുന്നത് കണ്ടു.. പാവം.. ഒറ്റയ്ക്കാണ് യാത്ര.. വഴക്ക് പറയണ്ടായിരുന്നു..

ട്രെയിൻ കാട്പാടി കഴിഞ്ഞിരിക്കണം എന്ന് ഞാൻ ഊഹിച്ചു..

“ചേച്ചി, കരയണ്ട.. നമുക്ക് RPFഇനെ വിളിക്കാം.. പരാതിപ്പെടാം.. കിട്ടുമോന്നു നോക്കാം..” എന്ന് പറഞ്ഞു ഞാൻ നമ്പർ ഡയല് ചെയ്തു.. അവന്മാർ വരാൻ ടൈം എടുക്കും..

Leave a Reply

Your email address will not be published. Required fields are marked *