അതിനാൽ ഡ്രൈവർ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പഴഞ്ചൻ റോഡുകൾ എടുക്കാൻ തീരുമാനിച്ചു. ആ പ്രദേശം തനിക്ക് നന്നായി അറിയാമെന്നും പെട്ടന്ന് പോകാമെന്നും അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി.
അതിനാൽ ഞങ്ങൾ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ളിൽ ഉള്ള ചെറിയ കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെ പുറപ്പെട്ടു. അപ്പോഴാണ് ഞാൻ മീറ്റിംഗ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. പക്ഷെ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് എന്തായാലും കാലിഫോർണിയയിലേക്ക് പോകേണ്ടിവരും. അതിനു കുറച്ച് കൂടി ചിലവ് വരും. ഇത്രയധികം ദശലക്ഷം ഡോളറിന്റെ മൊത്തമായുള്ള ഇൻവെസ്റ്റ്മെന്റ് വെച്ച് നോക്കുമ്പോൾ അത് വലിയ ചിലവല്ല. എന്നാൽ ഞങ്ങളുടെ ഇപ്പോഴുള്ള അവസ്‌ഥ കുറച്ചു കഷ്ടവുമാണ്. നിലവിൽ ഉള്ള ബാങ്ക് ബാലൻസ് കൊണ്ട് കഷ്ടിച്ച് മുന്നോട്ടു പോകുകയാണ്, അതിനാൽ അതും ഞങ്ങൾക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ട് മാത്രം ഞാൻ ഇപ്പോൾ എടുത്ത തീരുമാനത്തിൽ ഉറച്ചു സഞ്ചരിക്കുകയായിരുന്നു.
“ആകെ മൊത്തം മഞ്ഞാണ്…. എനിക്കെന്തോ പോലെ തോന്നുന്നു അജിത്” സ്‌മൃതി എന്റെ തോളിൽ ചാരികൊണ്ട് ആ കാബിൽ വെച്ച് പറഞ്ഞിരുന്നു.
“അതെ. സാരമില്ല അതുടനെ മാറും..”
ഞങ്ങൾ രണ്ടുപേരും ന്യൂ ഡെൽഹിയിലെ സമ്പന്നമായ കുടുംബങ്ങളിൽ ജനിച്ചതും വളർന്നതുമായ കുട്ടികളായിരുന്നു. ഗ്രാമീണമായ ഇതുപോലെ ഉള്ള പ്രദേശങ്ങൾ ഞങ്ങക്ക് അന്യമാണ് . അതുകൊണ്ടും കൂടിയാവാം സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ, സ്‌മൃതി കൂടുതൽ ഭയപ്പെടുന്നതായി എനിക്ക് തോന്നിയത്. ഈ നശിച്ച മൂടൽമഞ്ഞ് ആവട്ടെ കാര്യങ്ങൾ ഒന്നുടെ വഷളാക്കി കൊണ്ടിരുന്നു,
കുറച്ചു കഴിഞ്ഞപ്പോൾ, ഡ്രൈവർ ഒരു ചായകുടിക്കാൻ വേണ്ടി ഒരു ധാബയിൽ നിർത്തട്ടേയെന്നു ചോദിച്ചു. ഞങ്ങൾക്കും വിശന്നു തുടങ്ങിരുന്നു, അതിനാൽ സമ്മതിച്ചു. താമസിയാതെ കാർ ഏതാണ്ട് വിജനമായ ഒരു ധാബയിലേക്ക് കയറി. ഡ്രൈവറും ഭക്ഷണവും ചായയും കഴിക്കാൻ പോയപ്പോൾ സ്‌മൃതിയും ഞാനും ഒരു മേശപ്പുറത്ത് ഇരുന്നുകൊണ്ട് മണ്ണുകൊണ്ടുള്ള കപ്പിൽ ചായ കുടിച്ചു. ഒപ്പം ലഘു ഭക്ഷണവും.
“ഇത് ശെരിക്കും നഗരത്തിൽ നിന്നും ഒത്തിരി അകലെയുള്ള ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയെക്കാൾ ദരിദ്രമായ മൂന്നാം കിട രാജ്യം പോലെയുണ്ട്.” പക്കോട കഴിക്കുമ്പോൾ സ്‌മൃതി പറഞ്ഞു.
“ഇന്ത്യ ഒരു മൂന്നാം കിട ലോക രാജ്യമാണ് സ്‌മൃതി ” ഞാനും മറുപടി പറഞ്ഞു.
“ഹാ, അതെ, എനിക്കറിയാം, പക്ഷേ ഇപ്പോഴും അത് …”
KRRRHHBANGGGGGGTHRRRRRRRRRR
കാതടപ്പിക്കുന്ന പോലുള്ള ഒരു ശബ്ദം ആയിരുന്നു അത്. വെയിറ്ററും ധാബ ഉടമയും ഞാനും ഞങ്ങളുടെ ഡ്രൈവറും കണ്ടു നിന്ന എല്ലാവരും ഒരു പോലെ എഴുന്നേറ്റു. മൂടൽമഞ്ഞിലൂടെ ഞങ്ങൾ ധാബയിൽ നിന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ സഞ്ചരിച്ച കാർ ഭാഗികമായി തന്നെ തകർന്നിരിക്കുന്നു, ഒപ്പം ഒരു ട്രക്ക് വേഗത്തിൽ അടുത്തുള്ള ഒരു കടയിലേക്ക് പൂർണ്ണമായും കയറിയിരിക്കുന്നു.
“ദൈവങ്ങളെ ……. !!”
ഡ്രൈവർ അലറി കരഞ്ഞുകൊണ്ട് കാറിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടി.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. മൂടൽമഞ്ഞിൽ ഒരു ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി കാറിനു നേരെ ഇടിക്കുകയായിരുന്നു. ഞങ്ങൾക്ക് ഇനി ആ കാറിൽ യാത്ര ചെയുക സാധ്യമല്ല. മൈസൂരിൽ നിന്നും 50 കിലോമീറ്റര്‍