ഒരു വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചത്. ഇന്ത്യ സന്ദർശിക്കുന്ന ഒരു സിലിക്കൺ വാലി നിക്ഷേപകന്റെ ശ്രദ്ധ ഞങ്ങളുടെ സ്റ്റാർട്ടപ്പ് പിടിച്ചുപറ്റിയെന്നും. ഞങ്ങളുടെ സ്റ്റാർട്ടപ്പിൽ മിനിമം 50 കോടി നിക്ഷേപിക്കാം എന്ന് സാധ്യത ഉണ്ടെന്നും അറിയാൻ ഇടയായി. അതായതു ഞങ്ങളുടെ ഫിർമ്മിനെ ഒരു ബില്യൺ ഡോളർ കമ്പനിയാക്കാൻ ഉള്ള യഥാർത്ഥ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതിയതുകൊണ്ടുമാവാം അയാൾക്ക് ഞങ്ങളെ നേരിട്ട് കാണാൻ ഉള്ള അവസരം തരാമെന്നു പറഞ്ഞത്. ആളുടെ പേര് സാമുവൽ (സാം) .
സാം വളരെ വലിയ ഒരു ഇൻവെസ്റ്റ്മെന്റ് ചെയ്യുമെന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ ആകെയുള്ള പ്രശ്നം, അദ്ദേഹം കുറച്ച് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചു യുഎസിലേക്ക് മടങ്ങും എന്നതാണ്. അതിനാൽ ഞങ്ങളിൽ ഒരാൾക്ക് അതിനുമുമ്പ് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ആ അവസരത്തിനായി കാലിഫോർണിയയിലേക്ക് ഒന്ന് പോകണം എന്നുളളതും എന്റെയീ സുഹൃത്തു പറഞ്ഞു നിർത്തി.
ഞാൻ മൂന്നാം ദിവസം അവന്റെ കല്യാണം കഴിഞ്ഞതിന് ശേഷം അവനോട് അതേപ്പറ്റി സംസാരിച്ചു. ഇന്ന് രാത്രി അവനും ഞാനും കൂടെ ഡൽഹിക്ക് പോകാമെന്നു ശ്യാം തൽക്ഷണം പറഞ്ഞു. ആ മണ്ടൻ തീരുമാനത്തിൽ നിന്നും ഞാനവനെ പിന്തിരിപ്പിച്ചതാണ്. കാര്യം ഇത്രയും വലിയ ഇൻവെസ്റ്റ്മെന്റ് ഞങ്ങളുടെ സ്റ്റാർട്ടപ്പിനു നല്ലതാണു എന്നിരിക്കെ മധുവിധു ആഘോഷിക്കേണ്ട ഈ സമയത്ത് അവൻ ഇങ്ങനെ ഒരു യാത്ര! അത് നല്ലതല്ലല്ലോ.
അങ്ങനെ ഞാനും സ്‌മൃതിയും ഇൻവെസ്റ്ററെ കാണാമെന്നു പറഞ്ഞതിൻ പ്രകാരം കല്യാണം കഴിഞ്ഞയുടനെ തിരിച്ചിറങ്ങി, എയർ പോർട്ടിലേക്ക് ചെല്ലും വഴി ഞങ്ങളുടെ കാലക്കേടിനു ആ ഫ്ലൈറ്റ് റദ്ദാക്കിയെന്നു ഒരു SMS ഞങ്ങൾക്ക് ലഭിച്ചു. നാശം!
ഞാൻ അന്നേരം എയർലൈൻസ്നെ വിളിച്ചു. മൂടൽമഞ്ഞ് കാരണം മൈസൂർ നിന്നും എല്ലാ വിമാനങ്ങളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു എന്നവർ ക്ഷമാപണം അറിയിച്ചു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിയാതെ മൂടൽ മഞ്ഞ് മാറുമെന്ന് അവർ പ്രതീക്ഷിക്കുന്നുമില്ല. ഇതിനർത്ഥം ആ ഇൻവെസ്റ്ററുമായുള്ള മീറ്റിംഗ് നു വേണ്ടി എനിക്ക് കൃത്യസമയത്ത് ഡൽഹിയിലേക്ക് എത്താൻ കഴിയില്ല എന്നതാണ്. ഞാൻ സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളെയും വിളിച്ചു, എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരോടൊക്കെ ഞാൻ ഉപദേശം ചോദിച്ചു. ഏറ്റവും ഒപ്റ്റിമൽ ആയ ഒരു പ്ലാൻ ഞാൻ ഒടുവിൽ ഉണ്ടാക്കിയെടുത്തു. അങ്ങനെ ബാംഗ്ലൂർ വരെ എത്തിയാൽ അവിടെ നിന്നും ഫ്ലൈറ്റ് ഇല് ഡൽഹിക്ക് ചെല്ലാം എന്നും തീരുമാനം ആയി.
അതിനാൽ ഒരു പ്രൈവറ്റ് ക്യാബ് എടുത്തു ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു പദ്ധതി. അവിടെ നിന്ന് ഡൽഹിയിലേക്ക് 1 PM ഫ്ലൈറ്റ് ഉണ്ട് അതെടുക്കാം എന്നും. അതിനാൽ ഞങ്ങൾ കാബിൽ പുറപ്പെട്ടു. അടുത്ത നിർഭാഗ്യകരമായ കാര്യം എന്തെന്നാൽ മൂടൽമഞ്ഞ് കാരണം, ഹൈവേയിൽ രണ്ട് അപകടങ്ങൾ സംഭവിക്കുകയും ഗതാഗതം ഒരു തരത്തിൽ മന്ദഗതിയിലാവുകയും ചെയ്തു.
അതോടെ ഞങ്ങൾ മണിക്കൂറുകളോളം റോഡിലും പോസ്റ്റായി നിന്നു. ഞങ്ങൾ സംസാരിച്ച പോലീസുകാരിൽ ഒരാൾ പറഞ്ഞു, മൂടൽ മഞ്ഞ് മാറാതെ റോഡിൽ അപകടപ്പെട്ട വാഹനങ്ങൾ സമയത്തിനുള്ളിൽ അവർക്ക് നീക്കാൻ കഴിയില്ലെന്നും, ഇനി മെയിൻ റോഡിലൂടെയുള്ള യാത്ര നല്ല ബുദ്ധിമുട്ടാണ് എന്നും.