സത്യത്തിൽ ഞാൻ അന്ന് നടന്നത് അത്രയും വിധിയാണ് ….
അതിന്റെ ഫലം അനുഭവിക്കുന്നത് നമ്മൾ മൂന്നു പേരാണ് അനുഭവിക്കുന്നത്, നമ്മുടെ ജീവിതമാണ് മാറി മറിഞ്ഞത് അല്ലെ ?
മുൻവശത്തെ ചാരിയ വാതിൽ പതിയെ തുറന്നു, സ്‌മൃതിയും മകനും അകത്തേക്ക് കടന്നു. “സഞ്ജയ്” എന്ന് അവന്റെ അച്ഛൻ വിളിച്ചപ്പോൾ…
അവൻ ഓടി പ്രജ്വൽ ദേവിന്റെ മടിയിലിരുന്ന്. സ്‌മൃതിയും അടുത്തിരുന്നു. ഞങ്ങൾ തമ്മിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം ഇത്രയും കാലം ഞാൻ അവളെ മനസിലാക്കാത്തിതിൽ ഉള്ള കുറ്റബോധം എന്റെ ഇരുകരണത്തും മാറി മാറി അടിക്കുന്നുണ്ടയിരുന്നു.
അവളിലെ പൂർണ്ണതയെ അദ്ദേഹത്തിനു കാണാൻ ആയപോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, അവളുടെ മനസ് ഇപ്പോഴും എനിക്ക് വിദൂരമാണ്, പിന്നെ അവളുടെ സ്നേഹത്തിനു ഞാനെങ്ങനെ അർഹനാകും.?
ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകൊണ്ട് ഞാൻ എന്റെ പാതി മകന്റെ കവിളിൽ ഉമ്മകൊടുത്തു. ഏന്റെ ചുണ്ടുകൾകൊണ്ടല്ല മറിച്ചു എന്റെ ആത്മാവുകൊണ്ടുള്ള ആദ്യ ചുംബനം. അവനെ പിറന്നാൾ ആശംസകൾ നേർന്നു. ഒരു പുതിയ ജീവിതം സ്‌മൃതിയും പ്രജ്വൽ ദേവും ആരംഭിച്ചു. ഞാൻ തിരികെയെത്തി. സത്യതിൽ സ്‌മൃതിയുടെ ഹൃദയത്തിൽ ഞാൻ ഒരു വാടകക്കാരൻ ആയിരുന്നു , പുതിയ താമസക്കാർ വരുമ്പോ ഒഴിഞ്ഞുകൊടുക്കേണ്ട വെറുമൊരു വാടകക്കാരൻ.
********************************************************************
ഒരു വർഷം കഴിഞ്ഞു, സാം അങ്കിളിന്റെ മകൻ ജിജോയുടെ അകാല മരണത്തോടെ അനാഥയായ നിയയെ കാലിഫോര്ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി തുടങ്ങി, ഞാനും നിയയും സ്വാഭിവികമായും അടുത്തു, സാം അങ്കിളിനും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നതിൽ സമ്മതമെന്നു അറിയച്ചപ്പോൾ ഞാൻ നിയയെ കെട്ടി. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്‌മൃതിക്ക് due date അടുത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിലും എന്നെയോർത്തു സന്തോഷിക്കുന്നു എനിക്കും നിയക്കും ഭാവി ജീവിതത്തിൽ എല്ലാ ആശംസകളും എന്നയച്ച സ്‌മൃതിയുടെ മെസ്സേജ് വായിച്ചുകൊണ്ട് ഞാൻ ഞാനും നിയയും കെട്ടിപിടിച്ചു കിടന്നു ……
********************************************************************
ഞങ്ങൾക്കും ഒരു കുഞ്ഞു പിറന്നതിനു ശേഷം ഞാനും നിയയും സ്‌മൃതിയെ വീണ്ടും കാണുവാനും നിയക്ക് പരിചയപ്പെടാനും വേണ്ടി ഇന്ത്യയിലേക്ക് പറന്നു. സഞ്ജയുടെ അനിയത്തി ചാരുവിന്റെ പിറന്നാളിന്. അന്ന് പ്രജ്വൽ ദേവ് ഞങ്ങളെ ഒന്നിച്ചു കണ്ടതും വല്ലാതെ സന്തോഷിച്ചിരുന്നു, എനിക്കു പറ്റിയ ഒരാളെ കിട്ടിയതിൽ ….ആവണം.
നിയക്കും ആ രാത്രിയിൽ നടന്നത് എല്ലാം ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിട്ടും ഞാൻ ഉള്ളിൽ പേടിച്ചപോലെ അദ്ദേഹത്തോട് വെറുപ്പോ ദേഷ്യമോ ഒന്നും ഉണ്ടായില്ല. അദ്ദേഹം ഇപ്പൊ അടുത്തുള്ള സ്‌കൂളിൽ ടീച്ചർ ആയി ജോലി തുടരുന്നു, സ്‌മൃതി ഒരു നഴ്സറി(ചെടികൾ) നടത്തുന്നു.
സഞ്ജയ് തൊട്ടിലിൽ കിടക്കുന്ന രണ്ടു അനിയത്തിമാരെയും നോക്കികൊണ്ട് പറഞ്ഞു. ലോകത്തു പെൺകുഞ്ഞുങ്ങൾ എവിടെയുണ്ടോ അവിടെ മാജിക് സംഭവിക്കുന്നു എന്ന്.!
ഞങ്ങൾ ആ 10 വയസുകാരന്റെ സൂക്ഷ്മമായ തുറന്നു പറച്ചിൽ കേട്ടുകൊണ്ട് സോഫയിലിരുന്നു ഞങ്ങളുടെ ഋതസംസാരം തുടർന്നു.
****
ശുഭം !!!
എനിക്കിഷ്ടപെടാത്ത ഒരു കഥയുടെ കുറച്ചു ഭാഗങ്ങൾ ഇതിൽ ഞാൻ പരിഭാഷ ചെയ്തിട്ടുണ്ട്, ആ കഥയുടെ പേര് എനിക്ക് പറയാൻ താല്പര്യമില്ല. പിന്നെ തത്കാലം ഈ അക്കൗണ്ടിൽ ഇനി പുതിയ കഥകൾ ഉണ്ടായിരിക്കുന്നതല്ല. കുറഞ്ഞത് കുറച്ചു മാസത്തെങ്കിലും. ഒരു ചെറിയ വെക്കേഷൻ.
സ്റ്റേ ഹെൽത്തി, സ്റ്റേ സേഫ്.
മിഥുൻ.
******