കോടതിയിൽ രാജുവും ഞാനും എല്ലാ കുറ്റവും സമ്മതിച്ചു, അധ്യാപകൻ ആയതുകൊണ്ട്, ലഹരിക്ക് അടിമയാണ് എന്നുള്ള പരിഗണനയും എല്ലാം കൊണ്ടും എന്റെ ശിക്ഷ 6 വർഷമായി കുറച്ചു. പക്ഷെ എല്ലാം നഷ്ടപെട്ട ലഹരി വിമുക്തനായി ജയിലിൽ കിടക്കുന്ന എനിക്ക് ഒരു പെൺകുട്ടി മാസത്തിൽ ഒരിക്കൽ വന്നു ഭക്ഷണവും വായിക്കാൻ പുസ്തകവും തന്നു. അതാരാണ് എന്ന് 6 മാസത്തോളവും ഞാൻ ജയിലറോട് ചോദിച്ചപ്പോൾ ആ കുട്ടിക്ക് അവരുടെ മുഖം കാണിക്കാൻ താല്പര്യമില്ല എന്ന് മാത്രം പറഞ്ഞു.
ഒടുവിൽ ഞാനൊരു കത്തിൽ, നിങ്ങളോടു പറഞ്ഞ എന്റെ കഥ ആ പെണ്കുട്ടിയോടും പറഞ്ഞു. അവൾ അതൊനൊരു മറുപടിയും തന്നു.
“ഇനി ജീവിക്കാനുള്ള കാരണമൊന്നുമില്ലെന്നു നിങ്ങൾ കത്തിൽ പറഞ്ഞത് കണ്ടു …. എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് ? നിങ്ങൾക്ക് ജീവിതം വീണ്ടും തുടങ്ങാനുള്ള ഒരു കാരണം മാത്രം മതിയെങ്കിൽ അതെന്റെ പക്കലുണ്ട് ….അത് അറിയണം എങ്കിൽ ഇവിടെ നിന്ന് ഇറങ്ങുമ്പോ എന്നെ ഒന്ന് വന്നാൽ കണ്ടാൽ മതി,
എന്നിട്ട് തീരുമാനിക്കാം എന്ന് ഞാൻ അപേക്ഷിക്കുന്നു…”
പക്ഷെ പിന്നീട് ഒരിക്കലും അവൾ എനിക്ക് ഭക്ഷണമോ പുസ്തങ്ങളോ കൊണ്ട് വന്നില്ല. പകരം ഞാൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോ എത്തിച്ചേരാൻ ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റിന്റെ അഡ്രെസ്സ് മാത്രം.
ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് എത്തിയപ്പോൾ, എന്റെ അതെ പൂച്ച കണ്ണുകൾ ഉള്ള ഒരു മിടുക്കനായ കുട്ടി വാതിൽ തുറന്നു. സ്‌മൃതിയാണ് ആ കുട്ടിയുടെ അമ്മയെന്ന് ഞാൻ മനസിലാക്കി. എന്റെ മകൻ !!
എനിക്കിനി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ള ഒരേ ഒരു കാരണം
അത് തന്നെയാണ് എന്റെ തുടർന്നുള്ള ജീവിതവും !!
ഞാൻ എന്റെ മകനെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു കണ്ണീർ വര്‍ഷം പൊഴിഞ്ഞു. സ്‌മൃതിയും ഒത്തിരി കരഞ്ഞപ്പോൾ …….
അവൾ അവനോടു പറഞ്ഞു …..
“മോന്റെ ……….അച്ഛൻ ………….”
അവൾ ആ നിമിഷം എന്നെ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാനും അവളോട് കാലിൽ വീണു ഒരുപാടു തവണ മാപ്പു ചോദിച്ചു. ഞാൻ മാപ്പു പറഞ്ഞത് ഞാൻ അന്ന് ചെയയ്ത് കൊണ്ടാണെങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടായ ബന്ധം ഇനി തകർന്നു പോകരുത് എന്ന് അവളും ആഗ്രഹിച്ചു. അവളാഗ്രഹിക്കുന്ന പുരുഷന്റെ കണ്ണുകൾ അവളെ തേടിയെത്തുമ്പോൾ അവൾ മനസുകൊണ്ട് കരഞ്ഞത് ഞാനും മനസിലാക്കി.
എന്നെ അവൾ ഒരു ഭർത്താവായോ കാമുകനായോ കാണുന്നത് എന്ന് എനിക്കറിയില്ല. ചോദിക്കാൻ എനിക്ക് ആഗ്രഹവുമില്ല, ഇനിയുള്ള കാലം അവളുടെ കൂടെ നിക്കാമോ എന്ന് ചോദിച്ചപ്പോൾ.
എന്നെ ഇങ്ങനെ സ്നേഹിക്കാനും കാത്തിരിക്കാനും ഞാൻ എന്താണ് ചെയ്തത് എന്ന ചോദ്യമെറിഞ്ഞപ്പോൾ അവൾ പറഞ്ഞത്.
കഴിവുകൊണ്ട് മാത്രമല്ല, ഒരാളുടെ കുറവുകൾ മനസ്സിലാക്കിയിട്ടും സ്നേഹിക്കാം എന്നാണ്. ഞാനൊരു നിമിഷം സ്‌മൃതിയോടു ചെയ്തത് .
ആ രാത്രി….
വേണ്ട ഇനി അതേക്കുറിച്ചു നമുക്ക് ഓർക്കണ്ട.. പക്ഷെ ആ രാത്രി അവസാനിക്കുമ്പോ പരസ്പരം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്നു….
അത് മാത്രം അറിയാമെനിക്ക്….
കൂടെ ഉണ്ടെന്നു എനിക്കുള്ള ആ തോന്നൽ തന്നെയാണ് എന്റെ ഏറ്റവും വലിയ സംരക്ഷണം, ഒരു പെണ്ണിന് ആണിന് കൊടുക്കാൻ കഴിയുന്നതും അത് തന്നെയാണ്.
ജയിലിൽ നിന്നിറങ്ങി റയിൽ പാളത്തിലേക്ക് നടക്കാൻ തുനിഞ്ഞ എനിക്ക് ഇങ്ങനെ ഒരു ജീവിതം ദാനമായി തന്ന സ്‌മൃതിയെ ഞാൻ എന്ത് കൊടുത്തു പകരം വീട്ടും? എനിക്കറിയില്ല.