ഋതം [🎀 𝓜 𝓓 𝓥 🎀]

Posted by

എന്നെ തേടിയെത്താറുണ്ട്. ഇവിടെ വന്നിട്ടും ഞാൻ ആരോടും എന്റെ കഥകൾ പറഞ്ഞില്ല, പക്ഷെ സാം അങ്കിളിനു ഞാൻ വിവാഹമോചിതൻ മാത്രമാണ് എന്ന് മാത്രം പറഞ്ഞു. സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും. സ്‌മൃതി അത് ചെയ്യുമെന്ന് ഞാൻ പതീക്ഷിച്ചുരുന്നു പക്ഷെ അങ്ങനെയൊന്നുണ്ടായില്ല.

അങ്ങനെ ഞാൻ എന്റെ കാലിഫോർണിയയിലെ മുന്തിരി തോട്ടത്തിൽ പ്രഭാത സമയത്തു ഇരിക്കുമ്പോ, എന്റെ P.A പറഞ്ഞു.

“You have one mail sir”
“From whom?”
“Smrithi.”
ഞാൻ ഐപാഡിൽ സ്‌മൃതിയുടെ മെയിൽ വായിച്ചു തുടങ്ങി….

“അജയ്….
നിനക്ക് സുഖമാണ് അവിടെ എന്ന് കരുതുന്നു.
ഫാർമിംഗ് നന്നായ് പോകുന്നത് നിന്റെ വെബ്സൈറ്റിലൂടെ ഞാൻ വായിക്കാറുണ്ട്. നിന്റെ മുഴുവൻ ശ്രദ്ധയും നീ അതിൽ കൊടുക്കുന്നത് അറിയുമ്പോൾ ഞാൻ സന്തോഷിക്കുന്നുണ്ട്. നീ അവിടെ മറ്റൊരു ജീവിതം തുടങ്ങാത്തത് എന്താണ്?. ഡിവോഴ്സ് ആണ് നിനക്ക് അതിനുള്ള തടസമെങ്കിൽ ഞാൻ അത് തരാം. അതിനും കൂടെ വേണ്ടിയാണു ഞാൻ ഇപ്പൊ ഈ മെയിൽ അയക്കുന്നത്.
ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം, നമ്മുടെ മകന്റെ 5ആം ജന്മദിനം ആണ് ഈ വരുന്നയാഴ്ച, നമ്മുടെ എന്ന് പറയാൻ ആണ് എനിക്കിഷ്ടം. കാരണം ഞാൻ അത്രയും കൊതിച്ചിരുന്നു എന്നതാണ്.
നിനക്കു മറിയാം അത്. നീ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌മൃതി
ഫ്ലാറ്റ് 23A
ജനതയൻ അപ്പാർട്മെന്റ്സ്
ബാംഗ്ലൂർ നോർത്ത്.”

വായിച്ചപ്പോൾ എനിക്ക് വീണ്ടും സ്‌മൃതിയെ വേണമെന്നു തോന്നൽ ഉണ്ടായെങ്കിലും ഡിവോഴ്‌സിനെ കുറിച്ച് അവൾ അതിൽ പരാമർശിച്ചത് ഞാൻ അങ്ങനെ ചിന്തിക്കാതെ ഇരിക്കാൻ വേണ്ടിയാണു എന്ന് മനസിലായി.

മറുപടിയായി ഞാൻ വരാൻ ശ്രമിക്കാം എന്ന് മാത്രമേ എന്ന് അയക്കാൻ തോന്നിയുള്ളൂ.

അങ്ങനെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ കയറി ഞാൻ ബാംഗ്ലൂർ എത്തി. അവിടെ നിന്നും ക്യാബിൽ സ്‌മൃതിയുടെ അപ്പാർട്മെന്റിലേക്കും. പേരറിയാത്ത എന്റെ ഭാര്യയുടെ മകന് കുറച്ചു കളർ പെൻസിലുകളും പെയിന്റിംഗ് നു ആവശ്യമായതും കൊടുത്തു. സ്‌മൃതിയുടെ അഭിരുചി അവനും കിട്ടികാണുമെന്ന പ്രതീക്ഷയിൽ.

ഫ്ലാറ്റിൽ ഞാൻ ഡോർ ബെൽ അടിച്ചപ്പോൾ. ഒരു മനുഷ്യൻ വാതിൽ തുറന്നു, മീശ പിരിച്ചു വെച്ച ഷേവ് ചെയ്ത പൂച്ചക്കണ്ണുള്ള ആ മനുഷ്യനെ ഞാൻ ഭൂതകാലത്തിൽ എവിടെയോ കണ്ടിട്ടുണ്ട്. സ്‌മൃതിയും ഞാനും ഉള്ള ഞങ്ങളുടെ കൊച്ചു ജീവിതം കീഴ്മേൽ മറിഞ്ഞ ആ രാത്രിയിൽ ഞാൻ പേടിച്ചു നോക്കിയ അതെ കണ്ണുകൾ.

അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. സ്‌മൃതിയും മകനും അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. എനിക്കയാളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. എങ്കിലും ഒരു കാര്യം മാത്രം ചോദിച്ചു. ഈ ഫ്ലാറ്റിൽ എത്ര കാലമായി താമസം എന്ന്.

“സ്‌മൃതി പറഞ്ഞ അറിവ് വെച്ച് 5 വർഷമായി എന്നാണ്…..”

“ഞാൻ ഇവിടെ വന്നത് കൃത്യമായി പറഞ്ഞാൽ 23 ദിവസം.”

“മനസിലായില്ല!”

“ഞാൻ 6 വർഷമായി മൈസൂർ സെൻട്രൽ ജയിലിൽ ആയിരിന്നു….”

“നിങ്ങൾ കള്ളം പറയുകയാണ്!! ആ സംഭവത്തിനു ശേഷവും സ്‌മൃതി നിങ്ങളെ കാണാൻ വന്നില്ലേ? നിങ്ങൾ ബന്ധപെട്ടില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *