“നീ കേൾക്കുന്നില്ലെടാ..,?”
“ഒന്ന് മിണ്ടാതെ ഇരിക്കാമോ.” ഞാൻ അവനോടു സഹികെട്ടപ്പോൾ പറഞ്ഞു പോയി.
“സമയം പോകാൻ വേണ്ടി ചോദിച്ചതല്ലേടാ….നീ എന്തിനാ ചൂടാവുന്നത്?”
അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കത്തി വയറിൽ നിന്നും തിരിച്ചു എടുത്തു, എന്നിട്ട് എന്നെ നോക്കി ഒന്നുടെ അമർത്തി പിടിച്ചു അവനാ കത്തി പതിയെ ഒന്ന് കറക്കി. ഞാൻ നിശബ്ദനായി ഇരുന്നുകൊണ്ട് എന്റെ സ്‌മൃതിയിൽ നിന്ന് കണ്ണെടുത്തു ബസിന്റെ നേരെ നോക്കി, മനസ്സിൽ എങ്ങനെയും രക്ഷപ്പെടുക എന്നത് മാത്രമാണ്.